1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 19, 2012

സക്കറിയ പുത്തന്‍കളം

ബെല്‍ഫാസ്റ്റ് ഇന്ത്യന്‍ മലയാളി അസോസിയേഷന്‍ (ബിമ) ഈ വര്‍ഷത്തെ ക്രിസ്തുമസ് പരിപാടികള്‍ ഡിസംബര്‍ പതിനേഴിന് ബെല്‍ഫാസ്റ്റ്‌ ഓര്‍ത്തഡോക്സ്‌ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വെച്ച് ആഘോഷിച്ചു. ഫാ. ഐറാനിയാസ് പ്ലാസിസിന്റെ ക്രിസ്തുമസ് സന്ദേശത്തോടെ പരിപാടികള്‍ ആരംഭിച്ചു.

സാറാമ്മ മാത്യുവിന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച നേറ്റിവിറ്റി പ്ലേ, ഡേലിഷ്‌ വാമറ്റം നയിച്ച കരോള്‍ ഗാനങ്ങള്‍, റിനി മാത്യുവിന്റെ പരിശീലത്തോടെ അരങ്ങേറിയ കാന്‍ഡില്‍ ഡാന്‍സ്‌, എയ്ഞ്ചല്‍ ഡാന്‍സ്‌ മുതലായ ഇനങ്ങള്‍ ആഘോഷങ്ങള്‍ കൊഴുപ്പിച്ചു.

കാണികളെ പുളകം കൊള്ളിച്ച കുഞ്ഞ് കുരുന്നുകളുടെ ആവേശഭരിതമായ നൃത്തച്ചുവടുകള്‍ ഉണ്ണിയേശുവിന്റെ വരവേല്‍ക്കും പോലെ നല്ലൊരു തുടക്കം കുറിച്ചു. വിസ്മയഭരിതമായ സദസ് ഏവരുടെയും മനസ്സില്‍ തങ്ങി നില്‍ക്കും എന്നുറപ്പാണ്. ബിമ ചെയര്‍മാന്‍ മാത്യു, പ്രസിഡണ്ട് ഷിബു മാത്യു ചിറയില്‍ തുടങ്ങിയ എക്സിക്യൂട്ടെവ്‌ കമ്മറ്റി പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.