സ്വന്തം ലേഖകന്‍: ബിന്‍ ലാദനെ വെടിവച്ചു വീഴ്ത്തിയ അമേരിക്കന്‍ സൈനികന്റെ പക്കല്‍ അപൂര്‍വ ചിത്രങ്ങള്‍, അന്വേഷണ സംഘത്തിന് കൈമാറിയതായി സൂചന. 2011 ആക്രമണ സമയത്ത് മുന്‍ യു.എസ് നേവി സീല്‍ ഉദ്യോഗസ്ഥനായ മാത്യു ബിസോണെറ്റെയാണ് ബിന്‍ ലാദനെ വെടിവച്ചു വീഴ്ത്തിയത്.
സംഭവം വിശദീകരിക്കുന്ന നോ ഈസി ഡേ എന്ന മാത്യുവിന്റെ പുസ്തകം ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഈ വിവാദത്തെ തുടര്‍ന്ന് യു.എസ് നടത്തിയ അന്വേഷണത്തില്‍ തുടര്‍ നടപടികള്‍ മരവിപ്പിക്കുന്നതിന്റെ ഭാഗമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ഒസാമയുടെ മൃതശരീരത്തിന്റെ ചിത്രങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് മാത്യു അന്വേഷണ സംഘത്തിന് കൈമാറിയത്.
ഹാര്‍ഡ് ഡ്രൈവില്‍നിന്നും മരണശേഷമുള്ള ലാദന്റെ ചിത്രങ്ങളും മറ്റ് ചില നിര്‍ണ്ണായക വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന. 2011 പാകിസ്താനിലെ അബോട്ടാബാദില്‍ നടന്ന സൈനിക നീക്കത്തിന് ശേഷമുള്ള ലാദന്റെ ചിത്രങ്ങള്‍ ഒന്നുംതന്നെ യു.എസ് പുറത്തുവിട്ടിരുന്നില്ല. അതീവ രഹസ്യമായി ലാദന്റെ മൃതദേഹം ദഹിപ്പിച്ചശേഷം കടലില്‍ ഒഴുക്കുകയായിരുന്നു എന്നാണ് യു.എസ് നല്‍കിയിരുന്ന വിശദീകരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല