ഒസാമ ബിന്‍ലാദന്റെ രണ്ടു ഭാര്യമാര്‍ തമ്മില്‍ ഇസ്ലാമബാദിലെ ജയിലിനുള്ളില്‍ അടികൂടി. ലാദനെ ആദ്യ ഭാര്യ ഖരിയ സാബേര്‍(61) വഞ്ചിച്ചുവെന്ന ഇളയ ഭാര്യ അമല്‍ അഹ്‌മദ് അല്‍-സദായുടെ(29) ആരോപണത്തെത്തുടര്‍ന്നാണ് ഇരുവരും തമ്മില്‍ത്തല്ലിയത്. തുടര്‍ന്ന് ഗാര്‍ഡുമാര്‍ ഇടപെട്ട് പ്രശ്നം ശാന്തമാക്കി. ഇരുവരേയും മാറ്റിപാര്‍പ്പിച്ചു.
ബിന്‍ലാദന്റെ യഥാര്‍ത്ഥ ഘാതകയാണ് ഖരിയ എന്ന് അമല്‍ ആരോപിക്കുകയായിരുന്നു. അഭിസാരികയെപ്പോലെ ഒസാമയുടെ കൂടെ വന്നവളാണ് അമല്‍ എന്ന് ഖരിയ ആരോപിച്ചു. തുടര്‍ന്ന് ഇരുവരും തമ്മില്‍ അടികൂടുകയായിരുന്നു. പതിനെട്ടാമത്തെ വയസിലാണ് അമല്‍ ലാദന്റെ കൂടെ എത്തുന്നത്. ഒസാമയുടെ മൂന്ന് ഭാര്യമാരും എട്ടു കുട്ടികളും ജയിലില്‍ കഴിയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല