അല്‍ ഖ്വയ്ദയുടെ സ്ഥാപക നേതാവ് ഒസാമ ബിന്‍ ലാദനെ കണ്ടെത്താന്‍ അമേരിക്കന്‍ സൈന്യത്തെ സഹായിച്ച ഡോക്ടറുടെ അഭിഭാഷകന്‍ സമിയുള്ള അഫ്രീദി കൊല്ലപ്പെട്ടു. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് താലിബാന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് തീവ്രവാദി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.
ജോലിക്ക് ശേഷം വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് അഭിഭാഷകന് നേര്‍ക്ക് ഭീകരര്‍ ആക്രമണം നടത്തിയത്. അടിവയറ്റിലും കഴുത്തിലും വെടിയേറ്റാണ് അഭിഭാഷകന്‍ കൊല്ലപ്പെട്ടത്. ബിന്‍ ലാദനെ കണ്ടെത്താന്‍ യു.എസിനെ സഹായിച്ച ഡോ. ഷക്കീല്‍ അഫ്രീദിക്കു വേണ്ടി വാദിച്ചതിനാണ് അഫ്രീദിയെ കൊലപ്പെടുത്തിയത്. ലാദനെ കണ്ടെത്താന്‍ വ്യാജ വാക്‌സിനേഷന്‍ കാമ്പയിന്‍ സംഘടിപ്പിച്ചതിന് അറസ്റ്റിലായ ഡോ. ഷക്കീര്‍ പാകിസ്താനില്‍ 2012 മുതല്‍ 33 വര്‍ഷത്തെ തടവുശിക്ഷ അനുഭവിച്ചു വരുകയാണ്.
തങ്ങളുടെ ശത്രുവിന് നിയമസഹായം നല്‍കിയതിനാണ് അഭിഭാഷകനെ കൊലപ്പെടുത്തിയതെന്ന് തീവ്രവാദ സംഘടനയായ ജണ്ഡുലാഹ് വ്യക്തമാക്കി. എന്നാല്‍ ഡോക്ടറെ വകവരുത്താന്‍ സാധിക്കാത്തതിനാലാണ് അഭിഭാഷകനെ കൊലപ്പെടുത്തിയതെന്നാണ് തെഹ്രീഖ്ഇതാലിബാന്‍ പാകിസ്തീന്‍ ജമാഅത്ഉല്‍അഹ്രാര്‍ അറിയിച്ചത്. 2008ലെ മുംബൈ ഭീകരാക്രമണത്തിലെ പ്രതി സക്കിഉര്‍റഹ്മാന്‍ ലഘ്‌വിയുടെ വിചാരണയില്‍ പങ്കെടുത്ത അഭിഭാഷകന്‍ ചൗധരി സുല്‍ഫിക്കര്‍ അലി കഴിഞ്ഞ വര്‍ഷം തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല