പാക്കിസ്ഥാനില്‍ അനധികൃതമായി പ്രവേശിച്ചുവെന്ന കുറ്റം ചുമത്തി ഉസാമ ബിന്‍ലാദന്റെ മൂന്നു ഭാര്യമാര്‍ക്കെതിരെ പാക് അധികൃതര്‍ കേസെടുത്തു. ഇവരെയും മക്കളെയും തടങ്കലിലാക്കിയിരിക്കുകയാണെന്നു പാക്കിസ്ഥാന്‍ ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക്ക് അറിയിച്ചു. ഫെഡറല്‍ ഇന്‍വെസ്റിഗേഷന്‍ ഏജന്‍സിയാണു(എഫ്ഐഎ) കേസ് ഫയല്‍ ചെയ്തത്.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കെതിരേ കേസ് എടുത്തിട്ടില്ല. മാതാക്കള്‍ അനുവദിക്കുകയാണെങ്കില്‍ ഇവര്‍ക്ക് രാജ്യം വിടാനാകും. കോടതിയില്‍ ഹാജരാക്കിയ എല്ലാവരെയും ജുഡീഷല്‍ റിമാന്‍ഡില്‍ വിട്ടിരിക്കുകയാണ്. മൂന്നുദിവസം മുമ്പ് ഇവരെ ഒരു വീട്ടിലേക്കു മാറ്റി. ആവശ്യമായ സൌകര്യങ്ങളുള്ള ഈ വീട് ജയിലായി പ്രഖ്യാപിച്ചിരിക്കുകയാണ്. എവിടെയാണു പാര്‍പ്പിച്ചിരിക്കുന്നതെന്നു വ്യക്തമാക്കാന്‍ റഹ്മാന്‍ മാലിക്ക് തയാറായില്ല.
കഴിഞ്ഞ മേയ് രണ്ടിന് അബോട്ടാബാദിലെ രഹസ്യതാവളത്തില്‍ യുഎസ് സേന നടത്തിയ ഓപ്പറേഷനിലാണ് ബിന്‍ ലാദന്‍ കൊല്ലപ്പെട്ടത്. അന്ന് അവിടെയുണ്ടായിരുന്ന ഭാര്യമാരെയും മക്കളെയും പാക് അധികൃതര്‍ കസ്റഡിയിലെടുക്കുകയായിരുന്നു.
നിയമപരമായ എല്ലാവിധ ആനുകൂല്യങ്ങളോടെയുമാണ് ഇവരെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. അഭിഭാഷകനെ വയ്ക്കാനും കോടതിയില്‍ തങ്ങളുടെ വാദങ്ങള്‍ ഉന്നയിക്കാനും ഇവര്‍ക്ക് എല്ലാവിധ സ്വാതന്ത്യ്രവും ഉണ്െടന്നു മന്ത്രി വ്യക്തമാക. ബിന്‍ ലാദന്റെ ഭാര്യാസഹോദരന്‍ പാക്കിസ്ഥാനിലെത്തിയതായി വാര്‍ത്തകളില്‍നിന്നറിഞ്ഞതായി റഹ്മാന്‍ മാലിക് പറഞ്ഞു. പാക് അധികൃതര്‍ അദ്ദേഹത്തെ തടഞ്ഞിട്ടില്ലെന്നും മറ്റു ബന്ധുക്കള്‍ക്കും പാക്കിസ്ഥാനിലെത്താമെന്നും അദ്ദേഹം വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല