സ്വന്തം ലേഖകന്‍: വാറ്റ്‌ഫോര്‍ഡ് ജനറല്‍ ആശുപത്രി നഴ്‌സായിരുന്ന ചങ്ങനാശേരി സ്വദേശിനി ബിന്‍സി ജോസഫ് മരണമടഞ്ഞു. ശ്വാസകോശ അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു ബിന്‍സി. ഇന്നലെ രാവിലെ ഒമ്പതു മണിക്ക് വാട്‌ഫോര്‍ഡ് ജനറല്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
വാട്‌ഫോര്‍ഡ് ജനറല്‍ ഹോസ്പിറ്റലില്‍ നഴ്‌സായി ജോലി നോക്കിയിരുന്ന ബിന്‍സി ചങ്ങനാശേരി സ്വദേശിനിയാണ്. ഒന്നര വര്‍ഷമായി ക്യാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു. എടത്വ (പച്ച) വെണ്മേരില്‍ കുടുംബാംഗമായ ജോസുകുട്ടി ജോസഫാണ് ബിന്‍സിയുടെ ഭര്‍ത്താവ്. 11 വയസുകാരായ ആല്‍വിന്‍ ജോസഫ്, ബ്രയാന്‍ ജോസഫ്, 10 വയസുകാരി അന്‍ മേരി ജോസഫ് എന്നിവര്‍ മക്കളാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല