മദ്യപാനത്തിന്റെ കാര്യത്തില്‍ മലയാളികളെക്കാള്‍ മുന്നിലാണ് ബ്രിട്ടീഷുകാര്‍ എന്ന് പറയിപ്പിക്കുന്ന റിപ്പോര്‍ട്ടുകള ആണ് അടുത്തിടെ പുറത്ത് വന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടണിന്റെ മദ്യപാന അപകീര്‍ത്തിയെ മറികടക്കാനായി സാക്ഷാല്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ മുന്നിട്ടിറങ്ങുകയാണ്. നീയല്ല പ്രധാനമന്ത്രി പറഞ്ഞാലും ഞാന്‍ കുടി നിര്‍ത്തില്ല എന്ന് ഇനി ഒരുത്തനും പറയണ്ട. കാരണം ഇത് വെറും വാക്കല്ല എന്നാണു കാമറൂണ്‍ പറഞ്ഞത്. ഇതിന്റെ ഭാഗമായി മദ്യപാന പ്രശ്നങ്ങള്‍ക്ക് പരിഹാരത്തിനായി ട്രങ്ക് ടാങ്ക്സ് എന്ന പേരില്‍ ഒരു സെല്ല് പ്രത്യേകമായി രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. അതോടൊപ്പം കൂടുതല്‍ പോലീസിനെയും ഈ കാര്യത്തിനായി ഉപയോഗിക്കും എന്നും തീരുമാനമായിട്ടുണ്ട്.
എന്തായാലും ജനങ്ങളുടെ ആരോഗ്യതോടുള്ള സ്നേഹത്തില്‍ കവിഞ്ഞ് മറ്റൊരു ഉദ്ദേശമാണ് ഇതിനു പുറകില്‍. മദ്യപര്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ എന്‍.എച്ച്.എസിന് വര്ഷം 2.7 ബില്ല്യന്‍ ബാധ്യത വരുത്തി വക്കുന്നത് തടയുന്നതിനാണ് ഡേവിഡ് കാമറൂണ്‍ ഈ തീരുമാനങ്ങള്‍ കൈകൊണ്ടത്. ഇതിനു മുന്‍പ് യു.എസില്‍ ആണ് ഇതേ രീതിയില്‍ മദ്യപര്‍ക്കെതിരെ തീരുമാനം കൈകൊണ്ടത്. അമിതമായ മദ്യപാനം മൂലം ചുറ്റിതിരിയുന്നവരെ കയ്യോടെ പിടികൂടി ഹോസ്പിറ്റലില്‍ എല്പ്പിക്കുകയാണ് ചെയ്യുവാന്‍ ഉദ്ദേശിക്കുന്നത്. സൂപ്പര്‍മാര്‍ക്കറ്റുകാരും പബ്ബുകാരും കള്ബ്ബുകാരും സര്‍ക്കാരിനോടൊപ്പം ഇതിനായി പ്രവര്‍ത്തിക്കണം.
ഉത്തരവാദിത്വപരമായി മദ്യപിക്കുക എന്നാണു ഡേവിഡ് കാമറൂണ്‍ ഇതിനെ പറ്റി അഭിപ്രായപ്പെടുന്നത്. എന്‍.എച്ച്.എസിന്റെ ഈ ബാധ്യത സാധാരണ ജനങ്ങള്‍ക്ക് 90 പൌണ്ട് വച്ച് അധികനികുതി കൊടുപ്പിക്കും. ഈ ബില്ലിനു ഒരു മില്ല്യണ്‍ ആണ് ചെലവ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇരുപത്തിരണ്ടു ബില്ല്യന്‍ പൌണ്ട് മദ്യപന്മാര്‍ വഴി രാജ്യത്തിന് ലഭിക്കുന്നുണ്ട്. മദ്യത്തിന്റെ പേരില്‍ 200000 ആളുകളെയെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
മദ്യത്തിന്റെ ദുരുപയോഗം മൂലം കാര്യങ്ങള്‍ വഷളായിക്കൊണ്ടിരിക്കയാണ്. ഡോക്ടര്‍മാര്‍,നഴ്സുമാര്‍,മറ്റു ആരോഗ്യ വിദഗ്ദര്‍ പോലീസിനൊപ്പം ഇതിനായി സഹകരിക്കെണ്ടതുണ്ട് എന്ന് ഡേവിഡ് കാമറൂണ്‍ വ്യക്തമാക്കി. നഗരങ്ങളില്‍ മദ്യപന്മാരുടെ എണ്ണം വര്‍ദ്ധിക്കയാണ് എന്നെല്ലാം പറയുമ്പോഴും ഡേവിഡ് കാമറൂണ്‍ തന്നെയാണ് മദ്യത്തിന്റെ വില കുറയ്ക്കുവാനുള്ള നീക്കത്തിന്റെ പ്രധാന സൂത്രധാരന്‍. മദ്യപന്മാര്‍ നടത്തുന്ന ആക്രമണങ്ങളെ നിയന്ത്രിക്കേണ്ടത് അത്യാവശ്യം തന്നെയാണ്.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ജനങ്ങള്‍ അമിതമായി മദ്യത്തിന് അടിമപ്പെടുന്നത് കാണേണ്ടി വന്നു. ഇത് മൂലമുള്ള അപകടങ്ങള്‍ നമുക്ക് കുറക്കെണ്ടതുണ്ട് എന്നും ഡേവിഡ് വ്യക്തമാക്കി. മറ്റുള്ളവര്‍ക്ക് അപമാനകരമായ ഒരു പ്രവൃത്തിയും മദ്യപന്മാരില്‍ നിന്നും ഉണ്ടാകരുത്. ഇതിനായിട്ടാണ് ഈ നിയമങ്ങള്‍ കൊണ്ട് വന്നിരിക്കുന്നത്. ഇതൊക്കെ ആണെങ്കിലും അടുത്ത മാസത്തോടു കൂടെ മദ്യത്തിന്റെ വില ബ്രിട്ടനില്‍ വീണ്ടും കുറയും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല