ഇതിന്റെ ഭാഗമായുളള പരീശീലനം കഴിഞ്ഞ ദിവസത്തോടെ ബിനോയ് പൂര്‍ത്തിയാക്കി. ജൂലൈ 27ന് നടക്കുന്ന ഉത്ഘാടന ചടങ്ങ് മുതലാണ് ഒളിമ്പിക് വില്ലേജിലെ ബിനോയ്‌യുടെ സേവനം തുടങ്ങുന്നത്. ആഗസ്റ്റ് പത്ത് വരെയുളള ദിവസങ്ങളില്‍ പത്തിലധികം ഷിഫ്റ്റുകളിലായി ബിനോയ് മെഡിക്കല്‍ടീമിന് ഒപ്പമുണ്ടാകും.
2002ലാണ് ബിനോയ് യുകെയിലെത്തുന്നത്. 2004 മുതല്‍ ലിവര്‍പൂളിലെ ഫ്രെസേനിയാസ് മെഡിക്കല്‍ കെയറിന്റെ ബ്രോഡ്ഗ്രീന്‍ ഡയാലിസിസ് യൂണിറ്റില്‍ സ്റ്റാഫ്‌നഴ്‌സായി ജോലി ചെയ്യുകയാണ് ബിനോയ്. വര്‍ക്കികുര്യന്‍ റോസമ്മ ദമ്പതികളുടെ മകനാണ് ബിനോയ്. ഭാര്യ മുളവരിക്കല്‍ കുടുംബാംഗമായ ഷൈനി തോമസ്. മക്കള്‍ ക്രിസ്റ്റി, ക്ലെയര്‍. സിയന്‍.
ഒളിമ്പിക്‌സ് മെഡിക്കല്‍ ടീമിനൊപ്പം സഹകരിക്കാന്‍ ഭാഗ്യം ലഭിച്ചതില്‍ താന്‍ ആതീവ സന്തുഷ്ടനാണന്ന് ബിനോയ് എന്‍ആര്‍ഐ മലയാളിയോട് പറഞ്ഞു. കേരളത്തിലെ കിഡ്‌നി പേഷ്യന്റ്‌സിനായി ഒരു ഫണ്ട് കണ്ടെത്താന്‍ ഇതിനോട് അനുബന്ധിച്ച് ശ്രമിക്കുന്നുണ്ടെന്നും ബിനോയ് അറിയിച്ചു. ഇത്തരമൊരു നേട്ടത്തിനായി പ്രാര്‍ത്ഥിച്ച എല്ലാ അഭ്യുദയകാംഷികള്‍ക്കും ബിനോയ് തന്റെ നന്ദി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല