1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 29, 2024

സ്വന്തം ലേഖകൻ: ബയോമെട്രിക് സംവിധാനത്തിൽ വിരലടയാളം രേഖപ്പെടുത്താത്ത ഗാര്‍ഹിക തൊഴിലാളികളില്‍ നിന്ന് 500 ദിനാര്‍ പിഴ ചുമത്തുമെന്ന് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് കുവെത്ത് ആഭ്യന്തരമന്ത്രാലയം.

വിദേശികൾക്ക് സർക്കാർ ബയോമെട്രിക് റജിസ്ട്രേഷന് അനുവദിച്ചിരിക്കുന്ന സമയം ഈ മാസം 31 വരെയാണ്. അതിനുമുമ്പ് എല്ലാവരും സർക്കാർ സംവിധാനത്തോട് സഹകരിക്കണമെന്ന് മന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രമേ സ്വീകരിക്കാവൂ. കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലും സർക്കാർ മന്ത്രാലയങ്ങളിൽ നിന്നല്ലാതെയുള്ള വാർത്തകൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും പ്രസ്താവനയിൽ മന്ത്രാലയം ആവശ്യപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.