സ്വന്തം ലേഖകൻ: കുവൈത്തിൽ സ്വദേശികൾക്കും വിദേശികൾക്കും ബയോമെട്രിക് വിരലടയാളം റജിസ്റ്റർ ചെയ്യാനുള്ള സമയപരിധി ഡിസംബർ 30 വരെ നീട്ടി. മാർച്ച് ഒന്നിന് ആരംഭിച്ച 3 മാസത്തെ സമയപരിധി അടുത്ത മാസം അവസാനിക്കെയാണ് നീട്ടിയത്.
സോഷ്യൽ എൻജിനീയറിങ് തട്ടിപ്പുകൾ; ജാഗ്രത പാലിക്കണമെന്ന് യുഎഇ
സ്വദേശികൾക്ക് സെപ്റ്റംബർ 30 വരെയും വിദേശികൾക്ക് ഡിസംബർ 30 വരെയുമാണ് സമയപരിധി നീട്ടി നൽകിയിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സാഹിൽ ആപ്പ് വഴിയാണ് ബുക്ക് ചെയ്യേണ്ടത്.
രാജ്യത്തെ സെന്‍ട്രല്‍ ബയോമെട്രിക് ഡാറ്റാബേസിനായി വിരലടയാളം ശേഖരിക്കുന്ന പദ്ധതി ജൂണ്‍ മാസത്തോടെ പൂര്‍ത്തിയാക്കാനായിരുന്നു നേരത്തേയുള്ള തീരുമാനം. എന്നാല്‍ രജിസ്റ്റര്‍ ചെയ്യാനുള്ളവരുടെ തിരക്കു കാരണം ബന്ധപ്പെട്ട ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി ബുക്കിംഗ് തീയതി ലഭിക്കാത്ത സാഹചര്യത്തിലാണ് കൂടുതല്‍ സമയം അനുവദിക്കാനുള്ള തീരുമാനവുമായി അധികൃതര്‍ രംഗത്തെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല