1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 8, 2024

സ്വന്തം ലേഖകൻ: കുവൈത്തിൽ പൗരന്മാരുടെ സുരക്ഷ ലക്ഷ്യമിട്ടുള്ള നിർബന്ധിത ബയോമെട്രിക് മസ്റ്ററിങ് നിശ്ചിത സമയപരിധിക്കകം രേഖപ്പെടുത്താത്ത സ്വദേശികൾക്കും വിദേശികൾക്കും സർക്കാർ സേവനങ്ങൾ വിലക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. റജിസ്റ്റർ ചെയ്യാത്ത 9.75 ലക്ഷം പേർ എത്രയും വേഗം ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ എത്തി മസ്റ്ററിങ് നടത്തണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അഭ്യർഥിച്ചു. നീട്ടി നൽകിയ സമയപരിധി തീരാറായിട്ടും റജിസ്റ്റർ ചെയ്യാത്തവർക്ക് എതിരെയാകും നടപടി.

ഈ മാസം 30നകവും വിദേശികൾ ഡിസംബർ 30നകവും റജിസ്റ്റർ ചെയ്യണമെന്നാണ് നിബന്ധന. ഇത് പാലിച്ചില്ലെങ്കിൽ സ്വദേശികൾക്ക് ഒക്ടോബർ മുതലും വിദേശികൾക്ക് ജനുവരി മുതലും സർക്കാർ സേവനങ്ങൾ വിലക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഐഡന്റിഫിക്കേഷൻ ഡിപാർട്ട്മെന്റ് മേധാവി ബ്രിഗേ. നയാഫ് അൽ മുതൈരി പറഞ്ഞു. റജിസ്റ്റർ ചെയ്യാത്ത സ്വദേശികളുടെ ബാങ്ക് ഇടപാടുകൾ നിയന്ത്രിക്കുന്നതും പരിഗണനയിലാണ്. ഇതുവരെ 26 ലക്ഷം പേരാണ് റജിസ്റ്റർ ചെയ്തത്.

ഹവല്ലി, ഫർവാനിയ, അഹ്മദി, മുബാറക് അൽ കബീർ, അൽജഹ്റ (സ്വദേശികൾക്കും ജിസിസി പൗരന്മാർക്കും) എന്നീ ഗവർണറേറ്റുകളിലെ സെക്യൂരിറ്റി ഡയറക്ടറേറ്റിലും പഴ്സനൽ ഇൻവസ്റ്റിഗേറ്റിങ് ഡിപാർട്ട്മെന്റ്, അലിസബാഹ് അ‍ൽ സാലിം വിരലടയാള കേന്ദ്രം, അൽജഹ്റയിലെ പഴ്സനൽ ഐഡന്റിഫിക്കേഷൻ ഫിംഗർ പ്രിന്റിങ് കമ്പനി (വിദേശികൾക്കു മാത്രം), ദ് അവന്യൂ മാൾ, 360 മാൾ, അൽഖൂത് മാൾ, ദ് കാപിറ്റൽ മാൾ, ദ് മിനിസ്ട്രീസ് കോംപ്ലക്സസ് എന്നിവിടങ്ങളിൽ വിരലടയാളം രേഖപ്പെടുത്താം.

കുവൈത്തിലെ ആറ് ഗവർണറേറ്റുകളിലെയും ബയോമെട്രിക് ഫിംഗർപ്രിന്റ് സെന്ററുകളുടെ പ്രവൃത്തി സമയം നീട്ടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഐഡന്റിറ്റി ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റുകളിലും വാണിജ്യ സമുച്ചയങ്ങളിലും സ്ഥിതി ചെയ്യുന്ന കേന്ദ്രങ്ങൾ ആഴ്ചയിലുടനീളം 8:00 AM മുതൽ 10:00 PM വരെ പ്രവർത്തിക്കും. നടപടിക്രമങ്ങൾ കാര്യക്ഷമമാക്കാനും പൗരന്മാർക്കും പ്രവാസികൾക്കും അവരുടെ നടപടികൾ പൂർത്തിയാക്കാൻ കൂടുതൽ സൗകര്യമൊരുക്കാനുമാണ് തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.