സ്വന്തം ലേഖകൻ: കുവൈത്തിലെ താമസക്കാരോട് ബയോമെട്രിക് വിരലടയാള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു. ക്രിമിനൽ എവിഡൻസ് ജനറൽ ഡിപ്പാർട്ട്മെന്‍റ് കേന്ദ്രങ്ങളിൽ ദിവസവും രാവിലെ 8 മുതൽ രാത്രി 8 വരെ വിരലടയാള നടപടിക്രമങ്ങൾ നടത്താം. മെറ്റാ പ്ലാറ്റ്‌ഫോം, സാഹേൽ ആപ്പ് എന്നിവടങ്ങളിലൂടെ അപ്പോയിന്‍റ്മെന്‍റ് കരസ്ഥമാക്കണമെന്ന് മന്ത്രാലയം എക്സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു.
ഡിസംബർ 31 വരെ പ്രവാസികൾക്ക് വിരലടയാള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സമയം അനുവദിച്ചിരിന്നത്. കഴിഞ്ഞ മാസം അവസാനം വരെയായിരുന്നു കുവൈത്ത് സ്വദേശികൾക്ക് ബയോമെട്രിക് വിരലടയാള നടപടിക്രമങ്ങൾക്ക് ആഭ്യന്തര മന്ത്രാലയം സമയം അനുവദിച്ചിരുന്നത്.
50,000-ലധികം പേർ നടപടി പൂർത്തിയാക്കാനുണ്ടെന്ന് ക്രിമിനൽ എവിഡൻസ് ജനറൽ ഡിപ്പാർട്ട്മെന്‍റ് ഡയറക്ടർ മേജർ ജനറൽ ഈദ് അൽ-അവൈഹാന്‍ വെളിപ്പെടുത്തി. നടപടികൾ പൂർത്തിയാക്കുന്നതിൽ പരാജയപ്പെട്ടവരുടെ എല്ലാ ഇടപാടുകളും ഘട്ടംഘട്ടമായി നിർത്തിവയ്ക്കാനുള്ള ഉത്തരവ് നൽകിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല