ചുംബനങ്ങള്‍ അല്‍പ്പം കടുപ്പമാണ്. കിസ്സിങ് സീനുകള്‍ ഉണ്ടെന്നറിഞ്ഞാല്‍ ടെന്‍ഷനാവും. ഇത്രനാളായിട്ടും അതില്‍ നിന്നു മോചിതയല്ല…പ്രണയപരാജയത്തില്‍ നിന്നു മുക്തയായി വീണ്ടും സജീവയായിത്തുടങ്ങിയ ബിപാഷ ബസുവിന്‍റേതാണ് ഈ വാക്കുകള്‍. ബംഗാളില്‍ നിന്നെത്തി ബോളിവുഡിന്‍റെ പ്രിയതാരമായി മാറിയ ബിപാഷ എന്നും ബോള്‍ഡ് ഡിസിഷനുകളിലൂടെ ശ്രദ്ധേയയായിട്ടുണ്ട്. ഗ്ലാമര്‍ റോളുകളും അഭിനയ പ്രാധാന്യമുള്ള റോളുകളും ഒരു പോലെ തെരഞ്ഞെടുത്തു. നായികയായിരിക്കുമ്പോള്‍ തൊട്ടു പിന്നാലെ മറ്റൊരു സിനിമയില്‍ ഐറ്റം നമ്പരിനു വിളിച്ചാല്‍ സ്വീകരിക്കാന്‍ മടിച്ചില്ല.
എന്നിട്ടും ചുംബന രംഗങ്ങളുടെ കാര്യത്തില്‍ ഇപ്പോഴും ആ ടെന്‍ഷന്‍ മാറുന്നില്ല. ഒരു ഉദാഹരണം പറയുന്നു ബിപാഷ. ബച്ന യേ ഹസീനോയുടെ ചിത്രീകരണം. രണ്‍ബിര്‍ കപൂറിനെ ചുംബിക്കുന്ന രംഗമുണ്ട് എന്നറിഞ്ഞതു മുതല്‍ എനിക്കു ടെന്‍ഷനായി. എന്നും സംവിധായകന്‍ സിദ്ധാര്‍ഥിന്‍റേയും നിര്‍മാതാവ് ആദിത്യ ചോപ്രയുടേയും അടുത്തെത്തും. ആ കിസ്സിങ് സീന്‍ തിരക്കഥയില്‍ നിന്നു ക്യാന്‍സല്‍ ചെയ്യാമോ എന്നു ചോദിക്കും. ഇരുവരും മറുപടിയൊന്നും പറയില്ല. എന്നെ നോക്കി ചിരിക്കും. ഒടുവില്‍ ആ സീന്‍ ചെയ്യേണ്ടി വന്നു.
ജിസം എന്ന ചിത്രത്തില്‍ ജോണിനെ ചുംബിച്ചാണ് ബിപാഷ അരങ്ങേറ്റം കുറിച്ചത്. പിന്നെ ഇരുവരും പ്രണയിച്ചു. ഇപ്പോള്‍ അകന്നു. സെക്സി ഇമേജ് സംവിധായകര്‍ മുതലെടുക്കുന്നോ എന്നു ചോദിച്ചാല്‍ ബിപാഷ മറുചോദ്യം ഉന്നയിക്കും. അതിലെന്താ തെറ്റ്? ബിക്കിനി അണിഞ്ഞ് എന്നെ കാണാന്‍ നല്ലതാണെങ്കില്‍ അത്തരത്തില്‍ ഒരു സീനില്‍ അഭിനയിക്കേണ്ടി വന്നാല്‍ അതില്‍ തെറ്റൊന്നുമില്ല.
ഇനി വരാനിരിക്കുന്ന പ്ലെയേഴ്സ് എന്ന ചിത്രത്തില്‍ റെഡ് ബിക്കിനിയാണ് അണിയുന്നത്. സെക്സി, വള്‍ഗര്‍ എന്നീ വാക്കുകള്‍ തമ്മിലുള്ള അര്‍ഥ വ്യത്യാസം എനിക്കു നന്നായി അറിയാം. ദം മോരെ ദമ്മില്‍ ബിക്കിനി അണിഞ്ഞുള്ള രംഗമുണ്ട് എന്നു പറഞ്ഞു സംവിധായകന്‍ രോഹന്‍. ഞാന്‍ പറ്റില്ലെന്നു പറഞ്ഞു. ആ ചിത്രത്തില്‍ അതിന്‍റെ ആവശ്യം ഉണ്ടായിരുന്നില്ല. അതു സംവിധായകനും മനസിലാക്കി. ബിപാഷ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല