ബോളിവുഡ് നടി ബിപാഷ ബസുവിന്റെ അമ്മയ്ക്ക് ഫാഷന്‍ റാംപില്‍ അരങ്ങേറ്റം. പെണ്‍ഭ്രൂണഹത്യയ്‌ക്കെതിരെ സന്ദേശം നല്‍കാനായി ബേഠി എന്ന സംഘന ഒരുക്കിയ പരിപാടിയിലാണ് ബിപാഷയ്‌ക്കൊപ്പം അമ്മയും റാംപില്‍ എത്തിയത്.
അമ്മയുടെ കൂടെ ആദ്യമായി റാംപിലെത്തുന്നതിന്റെ കൌതുകവും സന്തോഷവും ട്വിറ്ററില്‍ ബിപാഷ കുറിച്ചിട്ടതോടെ ഒട്ടേറെ അഭിനന്ദന സന്ദേശങ്ങളാണ് താരത്തിനും അമ്മയ്ക്കും ലഭിച്ചത്. അമ്മ ഇതാദ്യമായിട്ടാണ് ഫാഷന്‍ റാംപില്‍ എത്തുന്നത്, പക്ഷേ അതിന്റെ പരിഭ്രമമൊന്നും ഇല്ലായിരുന്നു, അമ്മ നല്ല ആത്മവിശ്വാസത്തിലായിരുന്നു-ബിപാഷ പറയുന്നു
പെണ്‍മക്കളെ വേണ്ടെന്നുവെയ്ക്കുന്ന രീതി നമ്മുടെ രാജ്യത്ത് മത്രമാണുള്ളത്. പെണ്‍കുട്ടികളുണ്ടാകുന്നതിന്റെ ഗുണം നമ്മളുടെ ആളുകള്‍ തിരിച്ചറിയുന്നില്ല. എന്റെ കുടുംബത്തില്‍ ഞങ്ങള്‍ മൂന്ന് പെണ്‍കുട്ടികളുണ്ട്. ഞങ്ങളുടെ മാതാപിതാക്കള്‍ ഞങ്ങളെ എല്ലാവരെയും ഒരേപോലെ കാണുകയും നല്ല വിദ്യാഭ്യാസവും പ്രോത്സാഹനവും നല്‍കുകയും ചെയ്തു- ബിപാഷ പറയുന്നു.
ഇന്ത്യന്‍ഇന്റര്‍നാഷണല്‍ ജ്വല്ലറി വാരത്തിന്റെ ഭാഗമായിട്ടായിരുന്നു പരിപാടി ഒരുക്കിയത്. സിനിമ, ടെലിവിഷന്‍, ബിസിനസ്, ഫാഷന്‍, സംഗീത മേഖലകളില്‍ നിന്നുള്ള പ്രമുഖരെല്ലാം പരിപാടിയുടെ ഉദ് ഘാടന ചടങ്ങില്‍ പങ്കെടുത്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല