ബോളിവുഡ് താരം ബംഗാളിസുന്ദരി ബിപാഷ ബസുവിന് മംഗല്യം അടുത്തുവരുന്നതായി പിന്നാമ്പുറവാര്‍ത്തകള്‍. `ധം മാരോ ധം’ സഹതാരം റാണ ദഗുപതിയും ബിപാഷയും അടുത്തുതന്നെ വിവാഹിതരാകുമെന്നുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. ബോളിവുഡ് ഏറെ ആഘോഷിച്ച ജോണ്‍ എബ്രഹാമുമായുള്ള ബിപാഷയുടെ ഒന്‍പതുവര്‍ഷത്തെ പ്രണയം അവസാനിച്ചതിനുശേഷം ബിഷായ്‌ക്ക് കൂട്ടെത്തിയ റാണയുമായി ബിപാഷ പൊതുവേദികളിലും മറ്റെല്ലായിടത്തും ചുറ്റിയടിക്കുകയാണത്രേ.
ഇവരുടെയിടയില്‍ മറക്കാനൊന്നുമില്ലെന്ന രീതിയില്‍. കഴിഞ്ഞദിവസം അമേരിക്കന്‍ മോഡലും ബിസിനസുകാരിയുമായ പാരിസ് ഹില്‍ട്ടന്‍ മുംബൈയില്‍ പങ്കെടുത്ത പരിപാടിയിലും ഇവര്‍ ഒന്നിച്ചെത്തിയിരുന്നു. എന്നാല്‍ വിവാഹവാര്‍ത്തകള്‍ മറ്റ് സെലിബ്രിറ്റികളേയും താരങ്ങളേയും പോലെ ബിപാഷയും നിഷേധിക്കുകയാണ്.
`ബിപാഷയും റാണയും വളരെ അടുപ്പത്തിലാണ്. ഏറെസമയം ഇവര്‍ ഒരുമിച്ച് ചെലവഴിക്കുന്നു. വിവാഹക്കാര്യത്തെക്കുറിച്ച് പറയുകയാണെങ്കില്‍ അത് കുറച്ചുനേരത്തെയായിപ്പോകും. എന്നാലും കാര്യങ്ങള്‍ ഇങ്ങനെപോയാല്‍ അടുത്തതന്നെ ഔദ്യോഗികമായ വെളിപ്പെടുത്തല്‍ ഉണ്ടായേക്കും’- ബിപാഷയുമായി അടുപ്പമുള്ളവര്‍ വെളിപ്പെടുത്തുന്നു.
എന്നാല്‍ തെലുങ്ക് താരം റാണയുമായുള്ള വിവാഹവാര്‍ത്തകളേക്കുറിച്ച് ട്വിറ്ററിലൂടെ ബിപാഷ പ്രതികരിച്ചുകഴിഞ്ഞു. `വിവാഹ തീരുമാനങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ വായിച്ചു. അതില്‍ യാതൊന്നും സത്യമായില്ല’- ബിപാഷയുടെ വാക്കുകള്‍. പ്രേമത്തെക്കുറിച്ചും ഉടക്കിനെക്കുറിച്ചും ഇനിയെങ്ങനെയെന്നതിനെക്കുറിച്ചും ജോണ്‍ എബ്രഹാം പറഞ്ഞത് ഇനി വേറൊരാളുടെ കൂടെയില്ലെന്നാണ്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല