സ്വന്തം ലേഖകന്‍: പറക്കലിനിടെ പക്ഷിയിടിച്ച ബ്രിട്ടീഷ് ബോയിംഗ് 737 വിമാനത്തിന് സംഭവിച്ചത് അപൂര്‍വമായ ഒരു കാര്യമാണ്. പറക്കലിനിടെ പക്ഷിയിടിച്ച് വിമാനം താഴെ ഇറക്കേണ്ടി വരുന്നത് പുതിയ കാര്യമല്ല. എന്നാല്‍ പക്ഷിയുമായി കൂട്ടിയിടിച്ച ബ്രിട്ടീഷ് വിമാനത്തിന്റെ മുന്‍വശത്ത് വലിയൊരു ദ്വാരമാണ് രൂപപ്പെട്ടത്. തുടര്‍ന്ന് വിമാനം തിരിച്ചിറക്കി.
71 യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനത്തിലാണ് പക്ഷിയിടിച്ചത്. വെള്ളിയാഴ്ച സിയാറോയില്‍ നിന്നും പറന്നുയര്‍ന്ന വിമാനം പക്ഷിയിടിച്ചതിനെ തുടര്‍ന്ന് അടിയന്തിരമായി ലണ്ടന്‍ ഹീത്രോയില്‍ ഇറക്കി. പക്ഷിയെ ഇടിച്ചെങ്കിലും അപകടം ഒന്നും സംഭവിക്കാതെ വിമാനം നിലത്തിറക്കി. യാത്രക്കാര്‍ക്ക് ആര്‍ക്കും പരുക്കേറ്റിട്ടില്ല.
പക്ഷിയിടിച്ച വിമാനത്തിന്റെ ചിത്രം ഒരു ഈജിപ്ഷ്യന്‍ വിമാന ഉദ്യോഗസ്ഥന്‍ തന്റെ സമൂഹ മാധ്യമ പേജില്‍ പോസ്റ്റ് ചെയ്തതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്. 21 മണിക്കൂര്‍ സമയമെടുത്താണ് വിമാനം ശരിയാക്കിയതെന്നും പോസ്റ്റില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല