ബര്‍മിംഗ്ഹാം: കഴിഞ്ഞ രണ്ടാം ശനിയാഴ്ച ബര്‍മിംഗ്ഹാമിനു സമീപം സ്റ്റെച്ച്ഫോര്‍ഡില്‍ താമസിക്കുന്ന മലയാളിയുടെ വീട്ടില്‍ കള്ളന കയറി നാല് ലാപ്‌ടോപും രണ്ട് മൊബൈല്‍ ഫോണും മോഷ്ടിക്കപ്പെട്ടു. സ്വര്‍ണാഭരണങ്ങള്‍ ഭദ്രമായി പൊതിഞ്ഞ് അടുക്കളയിലെ സ്റ്റോര്‍ റൂമില്‍ സൂക്ഷിച്ചിരുന്നതിനാല്‍ കള്ളന്മാര്‍ക്ക് അതെടുക്കുവനാന്‍ ആയില്ല.
രണ്ടാം ശനിയാഴ്ച, കത്തോലിക്കരായ മലയാളികള്‍ കുടുംബസമേതം പതിനഞ്ച് മൈല്‍ അകലെയുള്ള വെസ്റ്റ് ഫ്രോമിച്ചില്‍ വെച്ച് നടക്കുന്ന ഏകദിന ധ്യാനത്തില്‍ പങ്കെടുക്കുവാന്‍ പോയ സമയത്താണ് കള്ളന്‍ വീട്ടില്‍ കയറിയത്. രാവിലെ പത്തിനും വൈകുന്നേരം ആറു മണിക്കും ഇടയിലാണ് മോഷണം അരങ്ങേറിയത്. പിന്‍ഭാഗത്തെ അടുക്കളവാതില്‍ തുറന്നാണ് മോഷ്ടാക്കള്‍ അകത്ത് കയറിയിരിക്കുന്നത്.
രണ്ട് മാസം മുന്‍പ് തൊട്ടടുത്ത വീട്ടില്‍ കള്ളന്‍ കയറിയിരുന്നു. സ്വര്‍ണത്തെ ലക്‌ഷ്യം വെചായിരുന്നോ മോഷണമെന്നു വ്യക്തമല്ല. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും യാതൊരു സൂചനയും ലഭിച്ചില്ല. വിരലടയാള വിദഗ്തരും സ്ഥലത്തെത്തി പരിശോധന നടത്തി. താമസക്കാരുടെ നീക്കങ്ങള്‍ കൃത്യമായി നിരീക്ഷിച്ച ശേഷമാണ് മോഷണം നടത്തിയതെന്ന് വ്യക്തമാണ്.
ധ്യാനത്തില്‍ പോകുമ്പോള്‍ വൈകീട്ടേ തിരിച്ചു വരികയുള്ളു എന്ന് മനസിലാക്കിയാണ് മോഷ്ടാക്കള്‍ അകത്ത് കടന്നതെന്ന് അനുമാനിക്കുന്നു. ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ട് വരുവാനും ശക്തമായ അന്വേഷണം നടത്തിക്കുവാനും ഉള്ള സംഘടനാ സാഹചര്യം പ്രദേശത്ത് ഇല്ലാത്തതും ജനങ്ങളില്‍ ഭീതി ഉണര്‍ത്തുന്നു.
പലരും ജോലിക്ക് പോകുമ്പോഴും കൈയ്യിലുള്ള സ്വര്ണം പോലുള്ള വിലകൂടിയ സാധനങ്ങള്‍ വീട്ടില്‍ സൂക്ഷിക്കാതെ ബാഗില്‍ ഇട്ടു കൊണ്ട് പോകുകയാണെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു വ്യക്തി ഈ ലേഖകനോട് പറയുകയുണ്ടായി. ഇത്തരം കാര്യങ്ങളില്‍ ബോധവല്‍ക്കരണം നടത്തേണ്ട സംഘടനകള്‍ ഉത്തരവാദിത്വത്തില്‍ നിന്നും മാറി നില്‍ക്കുന്നതായും ആരോപണമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല