മിഡ്‌ലാന്‍ഡിലെ ആദ്യ ദേവാലയമായ ബെര്‍മിംഗ്ഹാം സെന്റ് ജോര്‍ജ് സിറിയന്‍ ചര്‍ച്ചില്‍ നമ്മുടെ രക്ഷിതാവായ പുത്രന്‍ തമ്പുരാന്റെ പീഡാനുഭവ ആഴ്ച വളരെ വിപുലമായി ആചരിക്കാന്‍ പള്ളി വികാരി ഫാ. സിബി വാലായിലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ പള്ളി കമ്മറ്റി തീരുമാനിച്ചു. മാര്‍ച്ച് 28 ശനിയാഴ്ച 4 മണിക്ക് ആരംഭിക്കുന്ന ഓശാന പെരുന്നാളിന്റെ ശുശ്രുഷയോടുകൂടി അതിനു തുടക്കം കുറിക്കുന്നതും, തുടര്‍ന്ന് ഏപ്രില്‍ ഒന്നിനു ബുധനാഴ്ച 4 മണിക്ക് പെസഹായുടെ ശുശ്രുഷ നടത്തപ്പെടുന്നതുമാണ്.
ദു:ഖ വെള്ളിയാഴ്ചയുടെ ശുശ്രുഷകള്‍ ഏപ്രില്‍ മൂന്നിനു രാവിലെ 9 മണിക്കസെന്റെ സിപ്രിയന്‍സ് മെമ്മോറിയല്‍ ഹാള്‍ ബെര്‍മിംഗ്ഹാം ബി25 8എഎയില്‍ വെച്ചായിരിക്കും നടത്തപ്പെടുക. സാത്താന്യ ശക്തിയെ ജയിച്ചു ഉയര്‍ത്തെഴുന്നേല്‍ക്കുന്ന നമ്മുടെ കര്‍ത്താവിന്റെ ഉയര്‍പ്പു പെരുന്നാള്‍ ഏപ്രില്‍ 4 ശനിയാഴ്ച 4 മണിക്ക് ആഘോഷിക്കപ്പെടും.
ദു:ഖ വെള്ളിയാഴ്ച ഒഴികെയുള്ള എല്ലാ ശുശ്രുഷകളും സ്‌ടെച്ച്‌ഫോര്‍ഡിലുള്ള ഓള്‍ സെയിന്റ്‌സ് പള്ളിയിലായിരിക്കും.
ഈ ശുശ്രുഷകളിലെല്ലാം പങ്കുചേര്‍ന്നു അനുഗ്രഹം പ്രാപിക്കാന്‍ ഏവരെയും ദൈവനാമത്തില്‍ ക്ഷണിച്ചു കൊള്ളുന്നു..
കൂടുതല്‍ വിവരങ്ങള്‍ക്ക് വികാരി ഫാ. സിബി വാലായില്‍ (07412 058104), സെക്രട്ടറി ഷൈന്‍ മാത്യു (07428707793), ട്രസ്റ്റി ബിജു കുര്യാക്കോസ് (07817 680434) എന്നിവരുമായി ബന്ധപ്പെടുക. അല്ലെങ്കില്‍ പള്ളിയുടെ വെബ്‌സൈറ്റായ www.jsocbirmingham.com നിന്നും ലഭ്യമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല