ഇന്ത്യന്‍ വംശജനായ അവ്താര്‍ സിംഗ് കോളാറിനെയും(62) ഇംഗ്ളീഷുകാരിയായ ഭാര്യ കരോളിനെയും(58) കൊലപ്പെടുത്തിയ കേസിലെ പ്രതി ലിത്വേനിയക്കാരനായ ലിയോറങ്കാസിനെ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വുഡ്ഹില്‍ ജയിലില്‍ ശനിയാഴ്ച രാവിലെയാണ് തൂങ്ങി മരിച്ചതായി കാണപ്പെട്ടത്. ഇന്ത്യന്‍ വംശജനായ അവതാര്‍ കൊളാരിന്റെയും ഭാര്യ കരോളിന്റെയും കൊലപാതകത്തിന്റെ പേരില്‍ ഈ മുപ്പത്തിയെഴുകാരനെ കോടതിയില്‍ ഹാജരാക്കുകയും പിന്നീട് മെയ് വരെ റിമാന്റ് ചെയ്യുകയും ചെയ്തിരുന്നു.
ബര്‍മിംഗ്ഹാം വിന്‍സന്‍ ഗ്രീനിലെ ബൂത്സ്ട്രീടിലായിരുന്നു ലിയോറങ്കാസ് താമസിച്ചിരുന്നത്. ജനുവരി 23 നാണ് ഇരട്ട കൊലപാതകത്തിന്റെ പേരില്‍ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ജനുവരി 28 രാവിലെ 8.52നാണ് ലിയോരന്കാസ് തൂങ്ങി മരിച്ചതായി ജയില്‍ ജീവനക്കാര്‍ കണ്ടെത്തിയത്. ഇദ്ദേഹത്തെ രക്ഷപ്പെടുത്തുന്നതിന് ജീവനക്കാര്‍ ഏറെ ശ്രമിച്ചു എങ്കിലും ഏകദേശം 9.30 ഓടെ ഇയാളുടെ മരണം സ്ഥിരീകരിച്ചു. കസ്റ്റഡി മരണം ആയതിനാല്‍ അന്വേഷണം ഉണ്ടാകും.
കഴിഞ്ഞ ജനുവരി പതിനൊന്നിനാണ് അവതാര്‍ കൊളാരിന്റെയും (62) ഭാര്യകരോളിന്റെയും (58) മൃതദേഹങ്ങള്‍ വീട്ടില്‍ നിന്നും മകന്‍ കണ്ടെത്തിയത്. നാല്പതു വര്‍ഷത്തെ സന്തോഷകരമായ ദാമ്പത്യത്തിനു ശേഷമുള്ള ഇരുവരുടെയും മരണം ആ കുടുംബത്തെ കണ്ണീരിലാഴ്ത്തിയിരുന്നു. പോസ്റ്റ്മാര്ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് തലയില്‍ ഏറ്റ ആഘാതമാണ് മരണകാരണം. കൊലപാതകിയുടെ മരണ വിവരം വെസ്റ്റ് മിഡ്ലാന്റ് പോലീസ് അറിയിച്ചു എന്ന് കൊളാര്‍ കുടുംബം വ്യക്തമാക്കി.
കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ അവസാനിച്ചിട്ടില്ലാത്ത സമയത്താണ് പ്രതി എന്ന് സംശയിക്കുന്ന ലിയോരന്കാസ് തൂങ്ങി മരിച്ചിരിക്കുന്നത്. ഇത് ഏതു രീതിയില്‍ ഈ കൊലപാതക അന്വേഷണത്തെ ബാധിക്കും എന്നത് കണ്ടറിയണം. ഈ ദമ്പതികള്‍ക്ക് നാലു മക്കളാണുള്ളത്. പോലീസ് ഓഫീസറായ മകനോടു വിരോധമുള്ള ആരെങ്കിലുമായിരിക്കും കൊലപാതകത്തിനു പിന്നിലെന്നു നേരത്തെ ആരോപണമുയര്‍ന്നിരുന്നു. പ്രതി കസ്റ്റഡിയില്‍ മരിച്ചെങ്കിലും ഇരട്ടക്കൊലപാതക കേസിന്റെ അന്വേഷണം തുടരുമെന്ന് വെസ്റ്റ് മിഡ്ലാന്‍ഡ്സ് പോലീസ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല