ജിജിമോന്‍ സൈമണ്‍
ബര്‍മിംഗ്ഹാം:യു.കെ.കെ.സി.എ. യുടെ വലിയ യൂണിറ്റുകളില്‍ ഒന്നായ ബര്‍മിംഗ്ഹാം യൂണിറ്റിന്റെ ഈസ്റ്റര്‍ ആഘോഷം ഏപ്രില്‍ 28ന് സട്ടണ്‍ കോള്‍ഡ് ഫീല്‍ഡ് ഫെല്ലോഷിപ്പ് ഹാളില്‍ വച്ച് നടത്തപ്പെടുന്നതായിരിക്കും എന്ന് സെക്രട്ടറി ലിജോ എബ്രഹാം അറിയിച്ചു. രാവിലെ ഒന്‍പതിന് ദിവ്യബലിയോടെ ഈസ്റ്റര്‍ ആഘോഷപരിപാടിക്ക് തുടക്കം കുറിക്കും.
തുടര്‍ന്ന് യു.കെ.കെ.സി.എ.യുടെ 2012-14 വര്‍ഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികള്‍ക്ക് സ്വീകരണവും നല്‍കുവാന്‍ ബര്‍മിംഗ്ഹാം കമ്മറ്റി തീരുമാനിച്ചു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടി അരങ്ങേറും.
ബര്‍മിംഗ്ഹാമിലുള്ള എല്ലാ ക്നാനായ കുടുംബങ്ങളും ഇതൊരറിയിപ്പായി സ്വീകരിക്കുന്നതോടൊപ്പം യു.കെ.യിലുള്ള എല്ലാ ക്നാനായക്കാരെയും ഈസ്റ്റര്‍ ആഘോഷത്തിലേക്ക് ക്ഷണിക്കുന്നതായി കമ്മിറ്റി അറിയിച്ചു.
അഡ്രസ്:
ഫെല്ലോഷിപ് ഹാള്‍
സൗത്ത് പരേഡ്
സട്ടന്‍ കോള്‍ഡ് ഫീല്‍ഡ് B72 1QU
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല