സ്ത്രീകള്‍ക്ക് സ്വാഭാവികമായ പ്രസവത്തിനും മുലയൂട്ടുന്നതിനുമുള്ള കഴിവ് നഷ്ടപ്പെടുകയാണെന്ന് പ്രമുഖ ഡോക്ടര്‍ മൈക്കിള്‍ ഓഡന്റ്. ഗര്‍ഭാവസ്ഥയില്‍ കഴിച്ച് കൂട്ടുന്ന മരുന്നുകളാണ് ഈ അവസ്ഥയിലേക്ക് സ്ത്രീകളെ എത്തിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
ഡോക്ടര്‍മാര്‍ ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് ഡ്രിപ്പ് നല്‍കുന്നത് കാരണം സ്വാഭാവികമായി പ്രസവിക്കുന്നതിന് ആവശ്യമായ ഹോര്‍മോണുകള്‍ നഷ്ടപ്പെട്ടുപോകുന്നുണ്ട്. ഇത്തരത്തില്‍ സ്വാഭാവിക ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കപ്പെടാത്തത് കാരണം മുലയൂട്ടുന്നതിനും ഇത് തടസ്സമായി നില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
1950കളില്‍ സ്ത്രീകള്‍ക്കുണ്ടായിരുന്ന ലേബര്‍ അവറിനെക്കാള്‍ ഇപ്പോള്‍ രണ്ടര മണിക്കൂര്‍ കൂടുതല്‍ എടുക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. റോഡെന്റ് പുറത്തിറക്കുന്ന പുതിയ പുസ്തകമായ ഡൂ വീ നീഡ് മിഡ്‌വൈവ്‌സില്‍ പെണ്‍കുട്ടികള്‍ക്ക് സ്വാഭാവികമായി പ്രസവിക്കാനുള്ള കഴിവ് നഷ്ടപ്പെടുകയാണെന്ന് പറഞ്ഞിട്ടുണ്ട്. ഇതേകാര്യങ്ങള്‍ ഡോക്ടര്‍ സണ്‍ഡേ ടൈംസിനോട് പറഞ്ഞിട്ടുമുണ്ട്.
ഹോര്‍മോണ്‍ ഓക്‌സിടോസിന്‍ സ്ത്രികള്‍ക്ക് കുത്തിവെച്ച് നല്‍കുന്നത് മൂലം സ്വാഭാവികമായി ഉണ്ടാകുന്ന ഹോര്‍മോണ്‍ വളര്‍ച്ച ഇല്ലാതാകുന്നു. ഇങ്ങനെ പോയാല്‍ മനുഷ്യന്റെ ഭാവി എന്തായി തീരുമെന്നുള്ള ഗൗരവതരമായ ചോദ്യവും ഡോ മൈക്കിള്‍ ഓഡന്റ് ഉയര്‍ത്തുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല