കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ ഇനി മുതല്‍ അച്ഛന്റെ പേര് നിര്‍ബന്ധമായി ഉള്‍പ്പെടുത്തണമെന്ന് ഡേവിഡ് കാമറൂണ്‍ ഗവണ്മെന്റിന്റെ തീരുമാനം. കുടുംബ ജീവിതത്തില്‍ അച്ഛന്റെ പങ്ക് കൂടുതല്‍ ഉറപ്പിക്കുന്നതിന് വേണ്ടിയാണ് ഇനിമുതല്‍ ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേര് നിര്‍ബന്ധമാക്കുന്നത്. നിലവില്‍ കുഞ്ഞിന്റെ അമ്മയുടെ പേര് മാത്രമാണ് ഔദ്യോഗികമയി രജിസ്റ്റര്‍ ചെയ്യുന്നത്. അച്ഛന്റെ കോളം പൂരിപ്പിച്ചിട്ടില്ലങ്കില്‍ അവിടെ അജ്ഞാതന്‍ എന്ന് രേഖപ്പെടുത്തുകയാണ് പതിവ്. ബ്രിട്ടനില്‍ ഓരോ വര്‍ഷവും 50,000 ജനനമെങ്കിലും അച്ഛന്റെ പേര് രജിസ്്റ്ററില്‍ ഇല്ലാതെ രേഖപ്പെടുത്തുന്നുണ്ടെന്നാണ് കണക്ക്.
കഴിഞ്ഞ ലേബര്‍ ഗവണ്മെന്റ് ജനന രജിസ്റ്ററില്‍ കുഞ്ഞിന്റെ അച്ഛന്റെ പേര് ഖേപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നിയമം പാസ്സാക്കിയിരുന്നെങ്കിലും നടപ്പിലാക്കിയിരുന്നില്ല. 2009ലെ വെല്‍ഫെയര്‍ റിഫോം ആക്ട് അനുസരിച്ച് ഒരു കുട്ടി ജനിച്ചാല്‍ മാതാവ് അതിന്റെ അച്ഛന്റെ പേരും ജനന രജിസ്റ്ററില്‍ രേഖപ്പെടുത്തേണ്ടതാണ്. തെറ്റായ ഉത്തരം നല്‍കുന്നവര്‍ക്ക് 200 പൗണ്ട് പിഴയോ ഏഴ് ദിവസം വരെ തടവോ ലഭിക്കാവുന്നതാണ്. ഈ നിയമമാണ് അല്പം ഭേദഗതികളോട് കാമറൂണ്‍ ഗവണ്മെന്റ് നടപ്പിലാക്കുന്നത്.
പിതാവിന്റെ പേര് ജനന രജിസ്റ്ററില്‍ രേഖപ്പെടുത്തുന്നതോടെ അവരുടെ ഉത്തരവാദിത്വം വര്‍ദ്ധിക്കുമെന്നും കുട്ടിയോടുളള സാമ്പത്തിക ബാധ്യതകള്‍ വരെ കൃത്യമായി നിറവേറ്റാന്‍ ഇത് കാരണമാകുമെന്നും അധികൃതര്‍ കരുതുന്നു. ലേബര്‍ നേതാല് എഡ് മിലിബാന്‍ഡ് തന്റെ മൂത്തമകന്റെ ജനന സര്‍ട്ടിഫിക്കറ്റില്‍ പേര് രജിസ്്റ്റര്‍ ചെയ്തിരുന്നില്ല. മിലിബാന്‍ഡിന്റെ മൂത്തമകന് ഡാനിയേല്‍ ജനിക്കുമ്പോള്‍ കോപ്പന്‍ഹേഗനില്‍ നടന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുക്കുകയായിരുന്നു മിലിബാന്‍ഡ്. പതിനെട്ട് മാസങ്ങള്‍ക്ക് ശേഷം രണ്ടാമത്തെ മകന് സാം ജനിക്കുമ്പോഴാണ് മിലിബാന്‍ഡ് ഡാനിയലിന്റെ ജനന സര്‍ട്ടിഫിക്കറ്റില്‍ സ്വന്തം പേര് ചേര്‍ത്തത് .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല