ജനസംഖ്യാ വര്‍ധനവ് മൂലം ഒരു രാജ്യത്തിന് ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല. ബ്രിട്ടനില്‍ അടുത്തിടെയായി ജനനനിരക്ക് വന്‍ തോതില്‍ ഉയരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഈ പ്രവണത ഏറ്റവും കൂടുതല്‍ ആശങ്കയിലാക്കിയിരിക്കുന്നത് ഇപ്പോള്‍ ബ്രിട്ടനിലെ സ്കൂളുകളെ ആണെന്ന് പറയാം കാരണം 2015ഓടെ ഇംഗ്ലണ്ടില്‍ 2000 പ്രൈമറി സ്കൂളുകള്‍ കൂടി വേണ്ടി വരും.
ഉയരുന്ന ജനന നിരക്കും വിദേശീയരുടെ വരവും കാരണം 454,571 ഒഴിവുകള്‍ കുറഞ്ഞത് വേണ്ടിവരും എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഓരോ സ്കൂളിലും 224 വിദ്യാര്‍ഥികള്‍ എന്ന നിരക്കില്‍ 2030 പുതിയ സ്കൂളുകള്‍ കൂടി വേണം. ഈ പ്രതിസന്ധി ബജറ്റില്‍ കൊണ്ട് വരാന്‍ ചാന്‍സലര്‍ ജോര്‍ജ് ഒസ്ബോണിനോട് ഷാഡോ എജ്യുക്കേഷന്‍ സെക്രട്ടറി ആയ സ്റ്റീഫന്‍ ട്വിഗ് പറഞ്ഞു
ഈ പ്രശനങ്ങള്‍ മറന്നത് പോലെയാണ് ഗവന്മേന്റ് പെരുമാറുന്നത് എന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. കുട്ടികളുടെ കൂടി വരുന്ന എണ്ണത്തിനെ പറ്റി മുന്നറിയിപ്പ് കൊടുത്തിരുന്നു എന്നും അവര്‍ അത് അവഗണിക്കുകയാണ് ഉണ്ടായതെന്നും എജ്യുക്കേഷന്‍ സെക്രട്ടറി മൈക്കല്‍ ഗവ് പറഞ്ഞു. എന്തായാലും ഗവണ്മെന്റ് ഇനി എന്ത് നടപടിയാണ് എടുക്കുന്നതെന്ന് കാത്തിരുന്നു കാണാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല