1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 22, 2012

ജോബി ആന്റണി


വിയന്ന: യുറോപ്പിയന്‍ പര്യടനത്തിന്റെ ഭാഗമായി ഓസ്ട്രിയയിലെത്തിയ കോഹിമ രൂപതാധ്യക്ഷന്‍ ബിഷപ്പ് ഡോ. ജെയിംസ്‌ തോപ്പിലിന് ഓസ്ട്രിയന്‍ ക്നാനായ കാത്തലിക് കമ്മ്യൂണിറ്റി (എ കെ സി സി ) ഉജ്ജല സ്വീകരണം നല്‍കി. എ കെ സി സി വിയന്നയുടെ പ്രസിഡന്റ്‌ ജെയിംസ്‌ കോയിതറ സ്വീകരണ സമ്മേളനത്തില്‍ സ്വാഗതം പറഞ്ഞു.

റോമില്‍ നിന്നും ഡോക്ട്രേറ്റ് കരസ്ഥമാക്കിയ ബിഷപ്പ് തോപ്പില്‍ മികച്ച വാഗ്മിയും, അധ്യാപകനും, ഗ്രന്ഥകര്‍ത്താവും ജര്‍മനും ഇറ്റാലിയനും ഉള്‍പ്പെടെ ബഹുഭാഷ പണ്ഡിതനും കൂടിയാണ്. അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ കോഹിമ രൂപതയില്‍ നിരവധി പുരോഗമന പ്രവര്‍ത്തനങ്ങളും നടന്നു വരികയാണ്. റോമില്‍ ബിഷപ്പുമാര്‍ക്ക് വേണ്ടിയുള്ള പ്രത്യേക സമ്മേളനത്തില്‍ കോഹിമ രൂപതയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒരു സിമ്പോസിയവും അദ്ദേഹം അവതരിപ്പിക്കുകയുണ്ടായി.

ഓസ്ട്രിയയിലെ ക്നാനായക്കാരുടെ ക്ഷണം അനുസരിച്ച് വിയന്നയില്‍ ഏര്‍പ്പെടുത്തിയ സ്വീകരണത്തില്‍ ബിഷപ്പ് തോപ്പില്‍ കോഹിമ രൂപതെയെക്കുറിച്ച് വിശ്വാസികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയും രൂപതയുടെ ഭാവി പരിപാടികളെക്കുറിച്ച് വിവരിക്കുകയും ചെയ്തു. സ്നേഹവിരുന്നോടെ സമാപിച്ച യോഗത്തില്‍ എ കെ സി സി വിയന്നയുടെ വൈസ് പ്രസിഡന്റ്‌ മോളികുട്ടി പടിഞ്ഞാറെക്കാലായില്‍ നന്ദി പറഞ്ഞു.


കോഹിമ രൂപതെയെക്കുറിച്ച് അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.