ജോണിക്കുട്ടി പിള്ളവീട്ടില്‍
ചിക്കാഗോ : സെന്റ് തോമസ് രൂപതാദ്ധ്യക്ഷന് മാര്‍ ജേക്കബ് അങ്ങാടിയത്ത് മാര്‍ച്ച് ഒന്നാം തീയതി ഞായറാഴ്ച സെന്റ് മേരീസ് മതബോധനസ്ക്കൂള്‍ സന്ദര്‍ശിച്ചു. പത്തുമണിക്ക് ദേവാലയത്തില്‍ എത്തിചേര്‍ന്ന അഭിവന്ദ്യ പിതാവിനെ വികാരി ഫാ.തോമസ് മുളവനാല്‍ ,അസിസ്റ്റന്റ് വികാരി ഫാ.സുനി പടിഞ്ഞാറെക്കര, കൈക്കാരന്മാര് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് മതബോധന സ്ക്കൂളിലെ വിവിധ ക്ലാസുകള്‍ പിതാവ് സന്ദര്‍ശിക്കുകയും കുട്ടികളുമായി ആശയവിനിമയം നടത്തുകയും ചെയ്തു.
ഈ വര്‍ഷം ആദ്യ കുര്‍ബ്ബാന സ്വീകരണത്തിന് ഒരുങ്ങിക്കൊണ്ടിരിക്കുന്ന കുട്ടികള്‍ക്ക് ബിഷപ്പ് ഒരു മണിക്കൂര്‍ ക്ലാസ് എടുത്ത് കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കുകയുണ്ടായി. ചെറുപ്രായത്തില്‍ തന്നെ പ്രാര്‍ത്ഥനകള്‍ മനപാഠമാക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും സഭയില്‍ വിശുദ്ധര്‍ക്കുള്ള പ്രാധാന്യത്തെപ്പറ്റിയും അഭിവന്ദ്യപിതാവ് കുട്ടികള്‍ക്ക് വിശദീകരിച്ചുകൊടുത്തു. വിശുദ്ധരുടെ ജീവിതമാതൃക പിന്തുടരുവാന് കുട്ടികള്‍ ഉല്‍സാഹം കാണിക്കണമെന്ന് പിതാവ് അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് ദേവാലയത്തില്‍വച്ച് ജന്മദിനവും വിവാഹവാര്‍ഷികവും ആഘോഷിക്കുന്നവരെ ആശീര്‍വദിച്ചു. മതബോധന സ്ക്കൂളിലെ കുട്ടികള്‍ക്ക് വേണ്ടി ഇംഗ്ലീഷില്‍ അഭിവന്ദ്യ പിതാവ് വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചു. ഫാ. തോമസ് മുളവനാല്‍, ഫാ.സുനി പടിഞ്ഞാറെക്കര എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു .മതബോധനസ്ക്കൂളിലെ അദ്ധ്യാപകരെ പിതാവ് ആശീര്‍വദിച്ചു. ഇടവകയ്ക്കുവേണ്ടി കൈക്കാരന്മാരുടെ കോര്‍ഡിനേറ്റര്‍ റ്റിറ്റോ കണ്ടാരപ്പള്ളി അഭിവന്ദ്യപിതാവിന് നന്ദി രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല