സ്വന്തം ലേഖകന്‍: തമിഴ്‌നാട്ടില്‍ ബി.ജെ.പി, എ.ഐ.എ.ഡി.എം.കെ സഖ്യത്തിന് മറുപടിയായി കോണ്‍ഗ്രസ്, ഡിഎംകെ മുന്നണി; സംസ്ഥാനത്ത് ആവേശപ്പോരാട്ടത്തിന് അരങ്ങൊരുങ്ങുന്നു. തമിഴ്‌നാട്ടില്‍ സഖ്യം പ്രഖ്യാപിച്ചതിന് പിന്നാലെ ഡി.എം.കെയുമായി ലോക്‌സഭാ തെരഞ്ഞെടുപ്പ് സഖ്യം രൂപീകരിച്ച് കോണ്‍ഗ്രസ്. 39 ലോക്‌സഭാ സീറ്റുകളില്‍ കോണ്‍ഗ്രസ് ഒമ്പത് സീറ്റിലും പുതുച്ചേരിയിലെ ഒരു സീറ്റിലും മത്സരിക്കാനാണ് നിലവിലെ ധാരണ.
ഇടത് പാര്‍ട്ടികളും വി.സി.കെ, എം.ഡി.എം.കെ, ഐ.യു.എം.എല്‍ പാര്‍ട്ടികളും വിശാല സഖ്യത്തിന്റെ ഭാഗമായി. ഡി.എം.കെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിനും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ മുകുള്‍ വാസ്‌നിക്കും കെ.സി വേണുഗോപാലുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ബി.ജെ.പിക്കെതിരെ ശക്തമായ ജനവികാരം ഉയര്‍ത്തി പ്രചാരണം നടത്തുമെന്ന് ചര്‍ച്ചകള്‍ക്കു ശേഷം എം.കെ.സ്റ്റാലിന്‍ പറഞ്ഞു.
തമിഴ്‌നാട്ടില്‍ സഖ്യം തീരുമാനിച്ചതോടെ ഡി.എം.കെ യു.പിഎയില്‍ തിരിച്ചെത്താനും വഴിതെളിഞ്ഞു. അഞ്ച് മണ്ഡലങ്ങളില്‍ ബി.ജെ.പി മത്സരിക്കാനാണ് ബിജെപിഎ.ഐ.എ.ഡി.എം.കെ സഖ്യത്തിന്റെ ധാരണ. പുതുച്ചേരിയിലും ഇരു പാര്‍ട്ടികളും ഒരുമിച്ച് നില്‍ക്കും. പട്ടാളി മക്കള്‍ കക്ഷിയുമായും എ.ഐ.എ.ഡി.എം.കെ സഖ്യധാരണയായിരുന്നു. ഏഴ് സീറ്റാണ് പി.എം.കെക്ക് നല്‍കിയത്. ആകെ 39 നാല്‍പത് ലോക്‌സഭാ സീറ്റുകളാണ് തമിഴ്‌നാട്ടിലുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല