സ്വന്തം ലേഖകന്‍: ‘ശബരിമല വിശ്വാസവും ആചാരവും സുപ്രീംകോടതിക്ക് മുന്നില്‍ അവതരിപ്പിക്കും; കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും; രാമക്ഷേത്ര നിര്‍മ്മാണം, ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കും,; വാഗ്ദാന പ്രളയവുമായി ബിജെപിയുടെ പ്രകടന പത്രിക പുറത്തിറങ്ങി. ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി പ്രകടന പത്രിക പുറത്തിറക്കി. ‘സങ്കല്പ് പത്ര’ എന്ന് പേരിട്ടിരിക്കുന്ന പ്രകടന പത്രികയാണ് ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കിയത്.
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്, ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി, വിദേശകാര്യമന്ത്രി സുഷമ സ്വരാജ് എന്നിവര്‍ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു. ശബരിമലയിലെ വിശ്വാസവും ആചാരവും സംരക്ഷിക്കുമെന്നും പ്രകടന പത്രികയില്‍ വ്യക്തമാക്കി. വിശ്വാസസംരക്ഷണത്തിന് ഭരണഘടനാഭേദഗതി വരെ പരിഗണിക്കും, സൗഹാര്‍ദ അന്തരീക്ഷത്തില്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കും, പ്രതിരോധമേഖലയില്‍ സ്വയം പര്യാപ്തത നേടും, ചെറുകിട കര്‍ഷകര്‍ക്കും കച്ചവടക്കാര്‍ക്കും പെന്ഷന് പദ്ധതി നടപ്പാക്കും.
പലിശ രഹിത കാര്‍ഷിക വായ്പ അനുവദിക്കും, കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും, രാജ്യത്തെ മൂന്നാമത്തെ സാന്പത്തിക ശക്തിയാക്കും തുടങ്ങി 75 വാഗ്ദാനങ്ങളുമായാണ് ബിജെപി പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷം സുവര്‍ണലിപികളില്‍ എഴുതപ്പെടുമെന്ന് പ്രകാശന ചടങ്ങില്‍ അമിത് ഷാ അവകാശപ്പെട്ടു. ആറുകോടി ജനങ്ങളുടെ അഭിപ്രായം അറിഞ്ഞാണ് പ്രകടനപത്രിക തയാറാക്കിയിരിക്കുന്നത്. ദേശ സുരക്ഷയാണ് പ്രധാനമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ദീര്‍ഘവീക്ഷണമുള്ളതും പ്രായോഗികവുമായ പത്രികയാണെന്ന് രാജ്നാഥ് സിംഗും അഭിപ്രായപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല