സ്വന്തം ലേഖകന്‍: ഹര്‍ത്താലിന് ഒടിവെച്ച് ‘ഒടിയന്‍’; ബിജെപിയ്ക്ക് പൊങ്കാലയിട്ട് മോഹന്‍ലാല്‍ ഫാന്‍സ്; കാത്തിരുന്ന ചിത്രം കാണാന്‍ തിയറ്ററുകളില്‍ ജനത്തിരക്ക്; ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കാനാവില്ലെന്ന് ചില തിയറ്ററുകള്‍. ഹര്‍ത്താലായിട്ടും കേരളത്തില്‍ എല്ലായിടത്തും നേരത്തേ പ്രഖ്യാപിച്ചതു പോലെ തന്നെ അതിരാവിലെ ഒടിയന്റെ ഫാന്‍സ് ഷോ നടന്നു. എല്ലാ തീയറ്ററുകളിലും അതിരാവിലെ വന്‍ ജനക്കൂട്ടമാണ് സിനിമ കാണാന്‍ തടിച്ചു കൂടിയത്.
അതിനിടെ ബിജെപി പ്രഖ്യാപിച്ച സംസ്ഥാന ഹര്‍ത്താലിനെതിരായ മോഹന്‍ലാല്‍ ആരാധകരുടെ രോഷം വന്‍പ്രതിഷേധത്തിലേക്ക് കടക്കുകയാണ്. മോഹന്‍ലാലിന്റെ കരിയറിലെ തന്നെ ഏറ്റവും അവേശവും ആകാംക്ഷയും സമ്മാനിച്ച ഒടിയന്‍ വെള്ളിയാഴ്ച റിലീസിന് തയാറെടുത്തിരിക്കെയാണ് അപ്രതീക്ഷിതമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ശ്രീകുമാര്‍ മേനോന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ടൈറ്റില്‍ കഥാപാത്രമായെത്തുന്ന ഒടിയന്‍ ലോകമാകമാനം ഒരേദിവസം തിയറ്റര്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാളചിത്രമാണ്. 35 രാജ്യങ്ങളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക.
ഫാന്‍സുകാരുടെ തെറികള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ബിജെപിയുടെ ഫെയ്‌സ്ബുക്ക് പേജ്. ട്രോളുകളും സജീവമായി കഴി?ഞ്ഞു. തിരുവനന്തപുരത്ത് മാത്രം 139 പ്രദര്‍ശനങ്ങളാണ് ചിത്രത്തിന് തീരുമാനിച്ചിരുന്നത്. കേരളത്തിലെ സിനിമാപ്രേമികള്‍ ഈ ഹര്‍ത്താലിനെ ബഹിഷ്‌കരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ആദ്യം റിലീസ് മാറ്റി വയ്ക്കുന്നതിനെക്കുറിച്ച് അണിയറക്കാര്‍ ആലോചിച്ചെങ്കിലും പിന്നീട് അതു വേണ്ടെന്നു വയ്ക്കുകയും മുന്‍നിശ്ചയിച്ച പ്രകാരം തന്നെ റിലീസ് നടത്തുമെന്ന് അറിയിക്കുകയും ചെയ്യുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല