1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 10, 2023

സ്വന്തം ലേഖകൻ: കര്‍ണാടകയിലെ ക്ഷീരകര്‍ഷകര്‍ ചോര നീരാക്കി വളര്‍ത്തിയ കര്‍ണാടക മില്‍ക്ക് ഫെഡറേഷന്റെ ‘നന്ദിനി’ അല്ലാതെ മറ്റൊരു ബ്രാന്‍ഡും സംസ്ഥാനത്ത് അനുവദിക്കില്ലെന്നാണ് കെആര്‍ വിയുടെ നിലപാട്. കാവേരി നദീജല തര്‍ക്കം, ഹിന്ദി അടിച്ചേല്‍പ്പിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ സംസ്ഥാനത്തെ സമരക്കളമാക്കിയ സംഘടനയാണ് കെആര്‍വി.

അറിയാതെ പോലും അമൂല്‍ ഉത്പന്നങ്ങള്‍ വാങ്ങില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. ഹാസനില്‍ നന്ദിനി ഔട്ട്‌ലെറ്റില്‍ എത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ നന്ദിനി ഉത്പന്നങ്ങള്‍ വാങ്ങി ഉപയോഗിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം സംവരണവിഷയം പോലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വീണുകിട്ടിയ ആയുധമാണ് അമൂല്‍.

എന്നാല്‍, അമൂല്‍ വന്നാലും നന്ദിനി തകരില്ലെന്ന നിലപാടിലാണ് ബസവരാജ് ബൊമ്മെ സര്‍ക്കാര്‍. അമൂലിനോട് മത്സരിച്ച് നന്ദിനി വിപണിയില്‍ കൂടുതല്‍ നേട്ടമുണ്ടാക്കുമെന്നാണ് ബിജെപിയുടെ പക്ഷം. നന്ദിനിയോടുള്ള സ്‌നേഹമല്ല ഗുജറാത്തിനോടുള്ള വെറുപ്പാണ് കര്‍ണാടക കോണ്‍ഗ്രസിന്റെ അമൂല്‍വിരുദ്ധ സമരത്തിനു പിന്നിലെന്ന് യുവമോര്‍ച്ച ദേശീയ അധ്യക്ഷനും കര്‍ണാടകയില്‍നിന്നുള്ള എംപിയുമായ തേജസ്വി സൂര്യ ആരോപിച്ചു.

നിയമസഭാ തിരഞ്ഞടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ കയ്യില്‍ വന്നുചേര്‍ന്ന രാഷ്ട്രീയ ആയുധം ബിജെപിക്കെതിരെ പരമാവധി പ്രയോജനപ്പെടുത്താണ് കോണ്‍ഗ്രസിനൊപ്പം ജെഡിഎസിന്റെയും ശ്രമം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.