സ്വന്തം ലേഖകന്‍: കേരളത്തിലെ സിപിഎം പ്രവര്‍ത്തകരുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുമെന്ന് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെ, പാണ്ഡെയുടെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല. മുന്‍ ലോക്‌സഭ എംപിയും മുന്‍ ദേശീയ മഹിള മോര്‍ച്ച നേതാവുമാണ് സരോജ് പാണ്ഡെ. സി.പി.എം ആക്രമണങ്ങളെ തുറന്ന് കാട്ടാനാണ് ബി.ജെ.പി കേരളത്തില്‍ ജനരക്ഷ യാത്ര നടത്തിയതെന്ന പറഞ്ഞ പാണ്ഡെ കേരളത്തിലെ ആര്‍.എസ്.എസുകാര്‍ക്കു നേരെ സി.പി.എംകാര്‍ കണ്ണുരുട്ടിയാല്‍ വീടുകളില്‍ കയറി കണ്ണ് ചൂഴ്‌ന്നെടുക്കുമെന്നും ഭീഷണി മുഴക്കി.
കുംഹാരിയില്‍ നടന്ന ഒരു പൊതു ചടങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സരോജ് പാണ്ഡെ. കേരളത്തിലെ ഇടത് സര്‍ക്കാര്‍ ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കണമെന്നും ഇല്ലെങ്കില്‍ സര്‍ക്കാരിനെ പിരിച്ചുവിടുമെന്നും മുന്‍ ദേശീയ മഹിള മോര്‍ച്ച നേതാവ് ഭീഷണി മുഴക്കി. കേരളവും ബംഗാളും ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കണം. ഞങ്ങള്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവരാണ്. ജനധിപത്യം തകര്‍ക്കണമെങ്കില്‍ ഞങ്ങള്‍ക്ക് അത് ശ്രമകരമായ ദൗത്യമല്ലെന്ന് കേരളവും ബംഗാളും മനസിലാക്കണമെന്നും സരോജ് പാണ്ഡെ പറഞ്ഞു.
സിപിഐഎം പ്രവര്‍ത്തകരുടെ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന് പറഞ്ഞ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിക്ക് മലയാളികളുടെ വക പൊങ്കാല തകര്‍ക്കുകയാണ്. ഇത്രയധികം മണ്ടത്തരങ്ങള്‍ ഒരുമിച്ച് പറഞ്ഞ ബിജെപി നേതാക്കളുടെ പട്ടികയിലേക്ക് സരോജും എന്നി എന്നാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല