ബിജു ജോണ്‍
UKKCA യുടെ വലിയ യൂണിറ്റുകളില്‍ ഒന്നായ ബര്‍മിംഗ്ഹാം യൂണിറ്റിന്റെ വാര്‍ഷിക കണ്‍വെന്‍ഷനും അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ ഇലക്ഷനും സെന്റ്. ചാഡ് ചര്‍ച്ച് ഹാളില്‍ നടത്തപ്പെട്ടു. സീറോ മലബാര്‍ ന്യൂ കാസില്‍ ചാപ്ലിന്‍ ഫാ: സജി തോട്ടമും ഫാ: തോമസ് തന്നിയാരിക്കലും അര്‍പ്പിച്ച ദിവ്യബലിയോടെ കണ്‍വെന്‍ഷന്‍ ഫാ: സജി തോട്ടം ഉത്ഘാടനം ചെയ്തു.
യൂണിറ്റു പ്രസിഡണ്ട് സജീവ് പണിക്കപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രിമാരായ മോന്‍ ജോസഫ് എംഎല്‍എയും കുരുവിള എംഎല്‍എയും ഫാ; തോമസ് തന്നിയാരക്കലും UKKCA പ്രസിഡണ്ട് ഐന്‍സ്റ്റിന്‍ വാലയിലും ആശംസാ പ്രസംഗം നടത്തി. ബിജു ചക്കാലക്കല്‍ സ്വാഗതവും സിസി പൌവത്തില്‍ നന്ദിയും പറഞ്ഞു. അതിനുശേഷം അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള ഭാരവാഹികളെയും യോഗം തിരഞ്ഞെടുത്തു.
പ്രസിഡണ്ട്: ജിജി വരിക്കാശ്ശേരില്‍
വൈസ് പ്രസിഡണ്ട്: മേരി ചാണ്ടി
സെക്രട്ടറി: ലിജോ എബ്രഹാം
ജോ. സെക്രട്ടറി: സാബു തെക്കേപ്പറമ്പില്‍
ട്രഷറര്‍: ജെയിംസ് രണ്ടോംകാട്ടില്‍
ജോ. ട്രഷറര്‍: സൈജു തോമസ്
പ്രോഗ്രാം കോര്‍ഡിനെറ്റര്‍: ലിറ്റി ലൂകോസ്
ലേഡി റെപ്: ജെസ്സി ഫിലിപ്പ്
KCYL ഡയറക്ട്ടര്‍ : വിനോദ് സ്റ്റീഫന്‍, ദീപ നെടുവംപുഴ,
നാഷണല്‍ കൌണ്‍സില്‍ മെമ്പര്‍: ബാബു തോട്ടം, ബിജു ചക്കാലക്കല്‍
ഇലക്ഷന് ശേഷം 25 ഓളം കള്‍ച്ചറല്‍ പ്രോഗ്രാം അങ്ങേരി. പരിപാടികള്‍ക്ക് സ്റ്റീഫന്‍ ചാണ്ടി, ഷിനോ കീലന്ക്കുഴി, സെലിന്‍ സില്‍വര്‍സ്റെര്‍, ബെന്നി ഓണശ്ശേരി, ജെയിംസ് പൈനമൂട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല