സ്വന്തം ലേഖകന്‍: അസമില്‍ നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ തിരിച്ചുകിട്ടാന്‍ ദുര്‍മന്ത്രവാദം, നാലു വയസുകാരിയെ ബലികഴിച്ചു. അസമിലെ രത്‌നാപൂര്‍ ഗ്രാമത്തിലാണ് നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ തിരികെ ലഭിക്കുന്നതിന് ദേവ പ്രീതിക്കായി നാല് വയസ്സുള്ള പെണ്‍കുട്ടിയെ ബലി കൊടുത്തത്.
തലയില്ലാത്ത പെണ്‍കുട്ടിയുടെ ശരീരം രാത്‌നാപൂര്‍ ഗ്രാമത്തില്‍ നിന്നും കഴിഞ്ഞ ദിവസം കണ്ടെടുത്തു. പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞെന്നും ഒക്‌ടോബര്‍ 24 മുതല്‍ കുട്ടി കാണാനില്ലായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ ആസാം പോലീസ് രണ്ട് പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്.
നഷ്ടപ്പെട്ട ഫോണ്‍ തിരികെ ലഭിക്കുന്നതിനുള്ള പൂജ നടന്നത് വീട്ടിലാണെന്നും ഇത് നാട്ടിലെ ആചാരമാണെന്നും അവിടെയുള്ള പ്രദേശവാസികള്‍ പറഞ്ഞു. പൂജ നടന്നത് പ്രതികളുടെ വീട്ടിലാണെന്ന് വെളിപ്പെടുത്തിയ പോലീസ് നരബലിയെക്കുറിച്ചുള്ള കാര്യങ്ങള്‍ അന്വേഷിച്ച് വരികയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പറയാനാകില്ലെന്നും മാധ്യമങ്ങളോട് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല