സ്വന്തം ലേഖകന്‍: കറുത്ത വര്‍ഗക്കാരനെ വാഷിംഗ് മെഷീനിലിട്ട് വെളുപ്പിച്ചു, ചൈനീസ് പരസ്യം വിവാദത്തില്‍. പ്രമുഖ ചൈനീസ് ഡിറ്റര്‍ജന്റ് കമ്പനിയാണ് കറുത്തവരെ വംശീയമായി അധിക്ഷേപിക്കുന്ന പരസ്യം പുറത്തിറക്കിയിരിക്കുന്നത്. തന്റെ ശ്രദ്ധയാകര്‍ഷിക്കാന്‍ ശ്രമിക്കുന്ന കറുത്ത യുവാവിനെ. യുവതി വാഷിംഗ് മെഷീനില്‍ അടച്ച് വെളുത്ത യുവാവാക്കി മാറ്റുന്നതാണ് പരസ്യത്തിന്റെ ഉള്ളടക്കം. ഡിറ്റര്‍ജന്റിന്റെ പാക്കറ്റ് യുവാവിന്റെ വായില്‍ ബലമായി തിരുകിയ ശേഷമാണ് യുവതി ഇയാളെ വാഷിംഗ് മെഷീനിലേക്ക് തള്ളി വാതില്‍ അടയ്ക്കുന്നത്. അല്‍പ്പ സമയത്തിന് ശേഷം വെളുത്ത നിറത്തില്‍ പുറത്ത് വരുന്ന യുവാവിനെ കണ്ട് യുവതി സന്തോഷവതിയാകുന്നു. കറുത്തവരെ അധിക്ഷേപിക്കുന്ന പരസ്യത്തിനെതിരെ പ്രമുഖ യു.എസ് മാധ്യമമാണ് ആദ്യം പ്രതികരിച്ചത്. ഇത് ചൈനയിലെ കറുത്തവരെ അപമാനിക്കുന്ന പരസ്യമാണെന്ന് മാധ്യമം വിമര്‍ശനം ഉന്നയിച്ചു. അതേസമയം ചൈനയില്‍ പരസ്യം കാര്യമായ പ്രതികരണം സൃഷ്ടിച്ചിട്ടില്ല. യൂട്യൂബിന് പകരമുള്ള യൂകൂ എന്ന ചൈനീസ് വീഡിയോ ഷെയറിംഗ് വെബ്സൈറ്റില്‍ രണ്ടായിരം പേര് മാത്രമാണ് ഈ പരസ്യം കണ്ടത്. നേരത്തെ വെളുത്ത വര്‍ഗക്കാരനെ കറുത്ത വര്ഗക്കാരനാക്കി മാറ്റിയ ഇറ്റാലിയന്‍ പരസ്യത്തിന്റെ മാതൃകയിലാണ് ഈ ചൈനീസ് പരസ്യം നിര്‍മ്മിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല