സ്വന്തം ലേഖകന്‍: 26 കാരിയായ ഭാര്യക്ക് നിറം കറുപ്പ്, ഭര്‍ത്താവ് തലാക്ക് ചൊല്ലിയത് ഇ മെയിലില്‍. അതും താന്‍ ഗര്‍ഭിണിയാണെന്ന് ഭര്‍ത്താവിനെ അറിയിച്ച് മൂന്ന് ദിവസം കഴിഞ്ഞപ്പോഴായിരുന്നു യുവാവ് ഭാര്യയെ തലാക്ക് ചൊല്ലിയത്.
റിസര്‍ച്ച് അസിസ്റ്റന്റായി ജോലി ചെയ്യുന്ന 26 കാരിയെ എഞ്ചിനിയറായ 35 കാരനാണ് വിവാഹം ചെയ്യുകയായിരുന്നു. വിവാഹം കഴിഞ്ഞ ആദ്യ ദിനം തന്നെ നിറം കുറഞ്ഞ് പോയി എന്ന പേരില്‍ ഇയാള്‍ യുവതിയെ അധിക്ഷേപിക്കാന്‍ ആരംഭിച്ചതായി ബന്ധുക്കള്‍ പറയുന്നു. അതേ സമയം യുവതിക്ക് രോഗമുണ്ടെന്നും വിവാഹ സമയം യുവതിയുടെ ബന്ധുക്കള്‍ ഇക്കാര്യം തന്നോട് മറച്ച് വച്ചു എന്നും അതിനാലാണ് തലാക്ക് ചൊല്ലിയതെന്നും ഭര്‍ത്താവ് പറഞ്ഞു.
വിവാഹ വെബ്‌സൈറ്റുവഴി പരിചയപ്പെട്ടാണ് ഇരുവരുടെയും വിവാഹം നടന്നത്. യുവതിയുടെ നഗരമായ ജംഷത്പൂരില്‍ വച്ചായിരുന്നു വിവാഹം. തുടര്‍ന്ന് ഭര്‍ത്താവിനൊപ്പം യുവതി ബംഗളൂരുവിലേക്ക് ചേക്കേറുകയായിരുന്നു. പിന്നീട് പല സമയങ്ങളിലും ഭര്‍ത്താവ് തന്നെ വംശീയമായി അധിക്ഷേപിക്കുകയും മര്‍ദിക്കുകയും ചെയ്തിരുന്നെന്ന് യുവതി പറഞ്ഞു.
തുടര്‍ന്ന് നവംബറില്‍ യുവതി ജോലിയില്‍ തുടരാനായി നോയിഡയിലേക്ക് പോയി. അവിടെ എത്തിയ വരന്റെ മാതാപിതാക്കളോട് യുവതി കാര്യങ്ങള്‍ വിവരിച്ചിരുന്നു. എന്നാല്‍ അവരുടെ ഭാഗത്ത് നിന്നും പ്രത്യേകിച്ച് പ്രതികരണങ്ങള്‍ ഒന്നും ഉണ്ടായില്ല. തുടര്‍ന്ന് കഴിഞ്ഞ ദിവസം ഭര്‍ത്താവ് ഇമെയിലിലൂടെ ഭാര്യയ്ക്ക് തലാക്ക് ചൊല്ലി സന്ദേശമയക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല