സ്വന്തം ലേഖകന്‍: ബ്ലാക്ബെറി സ്മാര്‍ട്ഫോണ്‍ നിര്‍മ്മാണ രംഗത്തുനിന്ന് വിടപറയുന്നു, ഇനി സൊഫ്റ്റ്വെയര്‍ രംഗത്ത് മാത്രം സാന്നിധ്യം. സ്മാര്‍ട്ഫോണ്‍ രംഗത്തെ തുടക്കക്കാരായ ബ്ലാക്ബെറി സ്മാര്‍ട്ഫോണ്‍ നിര്‍മാണം അവസാനിപ്പിച്ച് സോഫ്റ്റ്വെയര് വ്യവസായത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
14 വര്‍ഷം മുമ്പ് ക്വവേര്‍ട്ടി കീപാഡുകളുമായി വിപണിയിലിടങ്ങിയ ബ്ലാക്ബെറി സ്മാര്‍ട്ഫോണുകള്‍ കുറച്ചുകാലത്തിനുള്ളില്‍ വിപണി പിടിച്ചിരുന്നു. എന്നാല്‍ പിന്നീട് ടച്ച് സ്ക്രീനുകളുമായി ആപ്പിള്‍, സാംസംഗ് തുടങ്ങിയ കമ്പനികള്‍ എത്തിയതോടെ വ്യവസായത്തില്‍ വന്‍ വീഴ്ചയുണ്ടായതിനെ തുടര്‍ന്നാണ് ബ്ലാക്ബെറി സ്മാര്‍ട്ഫോണ്‍ നിര്‍മാണത്തില്‍നിന്നു പിന്തിരിയുന്നതെന്നാണ് സൂചന. 2010നുശേഷം കമ്പനിയുടെ വരുമാനത്തില്‍ വന്‍ കുറവ് രേഖപ്പെടുത്തിയിരുന്നു.
നേരത്തെ നഷ്ടപ്പെട്ട വിപണി തിരിച്ചുപിടിക്കാന്‍ പുതിയ 2 സ്മാര്‍ട്ട് ഫോണ്‍ കൂടി ബ്ലാക്ബെറി ഇറക്കിയിരുന്നു. മികച്ച സവിശേഷതകളോടെ, ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ബ്ലാക്ബെറി പുതിയ ഫോണുകള്‍ പുറത്തുവന്നത്. എന്നാല്‍ 20000 രൂപ മുതല്‍ 26000 രൂപവരെ വിലയുള്ള ഈ സ്മാര്‍ട്ട്ഫോണുകള്‍ വിപണിയില്‍ കാര്യമായ ചലനമുണ്ടാക്കിയില്ല.
ബ്ലാക്ക് ബെറിയുടെ സ്വന്തം സംരഭമായ പ്രവ് വേണ്ടത്ര വിപണിയില്‍ വിജയം നേടാതെ പോയത് കൊണ്ടാണ് പുതിയ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള സെറ്റുകളുമായി എത്തുവാന്‍ ബ്ലാക്ക് ബെറി തീരുമാനിച്ചത്. അധികം വൈകാതെ സ്മാര്‍ട്ഫോണ്‍ തരംഗത്തിന് തുടക്കമിട്ട ബ്ലാക്ബെറിയുടെ പ്രശ്സ്തമായ ക്വര്‍ട്ടി കീപാഡ് ഓര്‍മയാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല