മൂന്ന് ദിവസങ്ങളിലായി ഫാദര്‍ ജോസ് മുളങ്ങാട്ടില്‍ നയിച്ച ദിവ്യ കാരുണ്യ അനുഭവ ധ്യാനം അനുഗ്രഹങ്ങള്‍ ചൊരിഞ്ഞ് സമാപിച്ചു. ജോസച്ചന്റെ ബൈബിളിലുള്ള അഗാത പാണ്ഡിത്യവും അവതരണവും വിശ്വാസ സമൂഹത്തിന്റെ മനം കവര്‍ന്നു. ബൈബിള്‍ വാക്യങ്ങള്‍ ലളിതമായി വ്യാഖ്യാനിച്ച് എല്ലാവര്‍ക്കും പകര്‍ന്നു നല്‍കുവാന്‍ ഈ ധ്യാനത്തിലൂടെ അച്ഛന് സാധിച്ചു.
എല്ലാ ദിവസവും ദിവ്യബലി അര്‍പ്പിച്ചും തുടര്‍ന്നു പരിശുദ്ധ കുര്‍ബ്ബാന എഴുന്നള്ളിച്ചു വച്ച് ധ്യാനത്തില്‍ പങ്കെടുത്തും ആശിര്‍വാദം സ്വീകരിച്ച് എല്ലാവരും നിറഞ്ഞ മനസ്സോടെ വീട്ടിലേക്ക് മടങ്ങി.
ധ്യാന ശ്രുശ്രൂഷകള്‍ക്കും, കുര്‍ബ്ബാന, കുമ്പസാരം തുടങ്ങിയവക്കും ഫാ.മാത്യു ചൂരപ്പോയ്കയില്‍, ഫാ.തോമസ് കളപ്പുരയ്ക്കല്‍ എന്നിവര്‍ ജോസച്ചനൊപ്പം സഹകാര്‍മികരായി പങ്കെടുത്. ധ്യാനത്തോടൊപ്പം ഉണ്ടായിരുന്ന ഗാന ശ്രുശ്രൂഷ ധ്യാനം ഭക്തി സാന്ദ്രമാക്കി. ധ്യാനത്തില്‍ പങ്കെടുത്ത ഏവര്‍ക്കും ഫാ.മാത്യു ചൂരപ്പോയ്കയില്‍ ആശംസകള്‍ നേര്‍ന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല