1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 29, 2012

മാത്യു ബ്ളാക്ക്പൂള്‍

ബ്ളാക്ക്പൂള്‍: പ്രമുഖ വചന പ്രഘോഷകനും എം. സി. ബി. എസ്സ് കോഴിക്കോട് പ്രവിന്‍ഷ്യാലുമായ ഫാ: ജോസ് മുളങ്ങാട്ടില്‍ നയിക്കുന്ന ദിവ്യകാരുണ്യാനുഭവ ധ്യാനം ബ്ളാക്ക്പൂള്‍ സെന്റ് കെന്റികന്‍സ് ദേവാലയത്തില്‍ വച്ച് നടത്തുന്നു. മാര്‍ച്ച് 9, 10, 11 തീയതികളിലാണ് ധ്യാനം നടക്കുക. വലിയ നോയമ്പില്‍ ആത്മീയ നവീകരണം പ്രാപിച്ച് കുടുംബങ്ങളില്‍ സ്നേഹവും സമാധാനവും നിറഞ്ഞ് ദൈവത്തില്‍ വസിക്കുവാനും ധ്യാനത്തില്‍ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കുവാനും ഏവരേയും ത്രിദിന ധ്യാനത്തിലേയ്ക്ക് സീറോ മലബാര്‍ ചാപ്ളിയന്‍മാരായ ഫാ: മാത്യു ചൂരപ്പൊയ്കയില്‍, ഫാ: തോമസ് കളപ്പുരയ്ക്കല്‍ എന്നിവര്‍ ക്ഷണിച്ചു.

ധ്യാനം നടക്കുന്ന സ്ഥലം
സെന്റ് കെന്റികന്‍സ് ദേവാലയം
25 ഏ ന്യൂട്ടന്‍ ഡ്രൈവ്
ബ്ളാക്ക്പൂള്‍,എഥ 38 ആഠ

ധ്യാന സമയം
09 – 03 2012 – വെള്ളി, വൈകുന്നേരം 5 മുതല്‍ – 9 വരെ
10 – 03 2012 – ശനി, രാവിലെ 10 മുതല്‍ – 5 വരെ
11 – 03- 2012 – ഞായര്‍, ഉച്ചയ്ക്ക് 12. 30 മുതല്‍ – 7 വരെ

കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫാ: മാത്യു ചൂരപ്പൊയ്കയില്‍ – 07772026235
തങ്കച്ചന്‍ മാത്യു – 01253391075, 07894915145
മാത്യു ജോര്‍ജ് – 01253304251, 07588584553

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.