മാത്യു ബ്ലാക്ക്പൂള്‍
ബ്ലാക്ക്പൂള്‍ മലയാളി കമ്യൂണിറ്റിയുടെ ഈ വര്‍ഷത്തെ ഓണാഘോഷം നൂതന്‍ പരിപാടികളുമായി ഗംഭീരമായി ആഘോഷിച്ചു. ശനിയാഴ്ച രാവിലെ 10 മുതല്‍ നടന്ന മത്സര പരിപാടികള്‍ എല്ലാവരുടെയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. കുട്ടികള്‍ക്കും, വനിതകള്‍ക്കും പുരുഷന്മാര്‍ക്കും കപ്പിള്‍സിനും പ്രത്യേകം പ്രത്യേകം മത്സരങ്ങള്‍ നടത്തി. ചാക്കില്‍ ഓട്ടവും വടംവലി മത്സരവും ആവേശമായി തീര്‍ന്. മത്സര പരിപാടികള്‍ക്ക് ശേഷം വിഭവ സമൃദ്ദമായ ഓണസദ്യ നടന്നു.
ഉച്ചയ്ക്ക് ശേഷം നടന്ന കലാപരിപാടികള്‍ക്ക് തുടക്കമായി ചെണ്ട മേളത്തിന്റെ അകമ്പടിയോടെ മാവേലിയെ വേദിയിലേക്ക് സ്വീകരിച്ചു ആനയിച്ചു. മാവേലി എല്ലാവര്‍ക്കും ഓണാശംസകള്‍ നേര്‍ന്നു. ഫാ: തോമസ് കല്പ്പുറക്കല്‍ ഓണ സന്ദേശം നല്‍കി. തുടര്‍ന്നു നടന്ന കലാപരിപാടികളില്‍ തിരുവാതിര, ഫാഷന്‍ ഷോ, സിങ്ങില്‍ ഡാന്‍സ്, മിമിക്രി, ക്ലാസിക്കല്‍ ഡാന്‍സ്, കിഡ്സ് ഡാന്‍സ് എന്നിവ എല്ലാവരുടെയും കയ്യടി ഏറ്റുവാങ്ങി. തുടര്‍ന്നു മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണം നടന്നു. ചെണ്ട തകില് മേളം ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല