സാബു ചുണ്ടക്കാട്ടില്‍
ബ്ലാക്പൂള്‍ : 2000 വര്‍ഷത്തെ സമ്പന്നമായ വിശ്വാസ പാരമ്പര്യവും ആചാര അനുഷ്ടാനങ്ങളും ധാര്‍മ്മിക മൂല്യങ്ങളും കാത്തുപരിപാലിക്കുന്ന സെന്റ് തോമസ് കത്തോലിക്കരുടെ പൊതു വേദിയായ UKSTCF അല്‍മായ കുടുംബ കൂട്ടായ്മയ്ക്ക് ബ്ലാക്പൂളിലും തുടക്കം കുറിച്ചു. ബ്ലാക്പൂളിലെ സെന്റ് തോമസ് കത്തോലിക്കര്‍ സംയുക്തമായി നടത്തിയ സീറോ മലബാര്‍ പ്രേഷിത വര്‍ഷാചരണത്തിലും , ശിശുദിന ആഘോഷത്തിലും വെച്ച് UKSTCF ന്റെ വിശാല ലക്ഷ്യങ്ങള്‍ മനസ്സിലാക്കി സെന്റ് തോമസ് കാത്തലിക് ഫോറവുമായി ചേര്‍ന്ന് മുന്നേറുവാന്‍ തീരുമാനം എടുക്കുകയായിരുന്നു. UKSTCF പ്രസിഡന്റ് അപ്പച്ചന്‍ കണ്ണഞ്ചിറ പരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു
UKSTCF ന്റെ രൂപീകരണം, സഭാദ്ധ്യക്ഷന്‍മാരുടെ അനുഗ്രഹാശിസ്സുകളോടെ നടത്തപ്പെട്ട പ്രഥമ സമ്മേളനം, ഭാവി പ്രവര്‍ത്തന മണ്ഡലങ്ങള്‍, അല്‍മായ കുടുംബ കൂട്ടായ്മ്മയുടെ അനിവാര്യത തുടങ്ങി സെന്റ് തോമസ് കത്തോലിക്കരുടെ പൊതുവേദിയുടെ എല്ലാ സദ്ദ്ദേശലക്ഷ്യങ്ങളെ വിജയപാതയിലെത്തിക്കാന്‍ എല്ലാ മാര്‍ത്തോമ്മാ കത്തോലിക്കരും ഒന്നിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റി എല്ലാം അപ്പച്ചന്‍ കണ്ണഞ്ചിറ വിശദമാക്കി. UKSTCF എന്ന അല്‍മായ കുടുംബ കൂട്ടായ്മ്മയെ പറ്റി കൂടുതല്‍ വിശദമായി മനസ്സിലാക്കുവാന്‍ തഥവസരത്തില്‍ ഉള്‍പ്പെടുത്തിയ ചര്‍ച്ചാ വേദി കൂടുതല്‍ അവസരം ഒരുക്കി.
കുട്ടികള്‍ അവതരിപ്പിച്ച ദേശഭക്തി പരിപാടികളും, ചാച്ചാ നെഹ്‌റു അനുസ്മരണവും വിവിധ കലാപരിപാടികളും ശിശുദിന ആഘോഷത്തെ അവിസ്മരണീയമാക്കി. സീറോ മലബാര്‍ സഭ പ്രഖ്യാപിച്ച പ്രേഷിത വര്‍ഷാചരണം സഹകരിച്ചു വിജയിപ്പിക്കുവാന്‍ ബ്ലാക്പൂള്‍ കമ്മിറ്റി തീരുമാനം എടുത്തു. ജീവ കാരുണ്യ പ്രവര്‍ത്തന ഫണ്ടിലേക്ക് വിവിധ പരിപാടികളിലൂടെ തഥവസരത്തില് പണം സ്വരൂപിക്കുകയും ചെയ്തു.
.
കാത്തലിക് ഫോറം കമ്മിറ്റിയിലേക്ക് സിബിച്ചന്‍ കുര്യാക്കോസിന്റെ നേതൃത്വത്തില്‍ 7 അംഗ സമിതിയെ ഏകകണ്ഠമായി തെരഞ്ഞെടുത്തു. നവംബര്‍ മാസത്തില്‍ ജന്മ ദിനം, വിവാഹ വാര്‍ഷികം എന്നിവ കൊണ്ടാടുന്നവര്ക്കായി തഥവസരത്തില് എല്ലാവരും കൂടി ആഹ്ലാദപൂര്‍വ്വം ഒത്തൊരുമയുടെ പൂര്‍ണ്ണത വേദിയില്‍ വിരിയിച്ചു കൊണ്ട് കേക്ക് മുറിച്ചു വിതരണം ചെയ്തു.
.
തുടര്‍ന്ന്‍ നടന്ന നറുക്കെടുപ്പിലൂടെ ക്രിസ്മസ് സുഹൃത്തുക്കളെ തെരഞ്ഞെടുത്തു. ബൈബിള്‍ വായന, മധ്യസ്ഥ പ്രാര്‍ത്ഥന, ബൈബിള്‍ ക്വിസ് തുടങ്ങിയ പരിപാടികള്‍ ആത്മീയ കൃപ ചൊരിയുന്ന ഒന്നായി. മെമ്പര്‍ സ്റ്റെഫി മേരി സിബിയെ എ ലെവല്‍ പരീക്ഷയില്‍ നേടിയ ഉന്നത വിജയത്തില്‍ അഭിനന്ദിക്കുകയും കാത്തലിക് ഫോറം അവാര്‍ഡ് നല്‍കുകയും ചെയ്തു. സിബിച്ചന്‍ കുര്യാക്കോസ് മുളവന, ജെസ്സി സിബിച്ചന്‍ ദമ്പതികളുടെ മകളും ഇപ്പോള്‍ ലങ്കാസ്റ്റെര്‍ യൂണിവേഴ്സിറ്റിയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയുമാണ് സ്റ്റെഫി. വിഭവ സമൃദ്ധമായ സ്നേഹ വിരുന്നോടെ പരിപാടികള്‍ അവസാനിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല