1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 6, 2011

മാത്യു ബ്ലാക്ക്പൂള്‍

ബ്ലാക്ക്പൂള്‍ മലയാളി കമ്യൂണിറ്റിയുടെ ഈ വര്‍ഷത്തെ ക്രിസ്തുമസ് പുതുവത്സര ആഘോഷം ഡിസംബര്‍ മുപ്പതാം തീയ്യതി വെള്ളിയാഴ്ച ബ്ലാക്ക്‌ പൂള്‍ സെന്റ്‌ കെന്റികല്‍സ് ഹാളില്‍ വെച്ച് നടത്തുന്നു. വൈകീട്ട് 4 മണിക്ക് ആരംഭിക്കുന്ന ആഘോഷപരിപാടിയില്‍ റവ . ഫാ. മാത്യു ചൂരപ്പൊയ്കയില്, റവ . ഫാ. തോമസ്‌ കളപ്പുരയ്ക്കല്‍ തുടങ്ങിയവര്‍ ക്രിസ്തുമസ് സന്ദേശങ്ങള്‍ നല്‍കും.

സണ്‍‌ഡേ സ്കൂള്‍ കുട്ടികളുടെ ആക്ഷന്‍ സോംഗ്, ക്രിസ്തുമസ് സ്കിറ്റ്, ഗ്രൂപ്പ് ഡാന്‍സ് , സിംഗിള്‍ ഡാന്‍സ് , ഗാനമേള ,കരോള്‍ ഗാനങ്ങള്‍ ,ക്രിസ്തുമസ് പാപ്പയുമായുള്ള ഡാന്‍സ് എന്നീ പരിപാടികള്‍ ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകും . ക്രിസ്തുമസ് പാപ്പ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും .

വിഭവ സമൃദ്ധമായ കേരള ഡിന്നറും ഉണ്ടായിരിക്കുന്നതാണ് .ഡിസംബര്‍ 17 ,18 ,23 തീയതികളില്‍ ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശവുമായി ക്രിസ്തുമസ് കരോള്‍ നടത്തുന്നതാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.