ബ്ലാക്ക് പൂള്‍ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ പത്ത് ദിവസത്തെ ജപമാല ആചരണം കഴിഞ്ഞ ദിവസം സമാപിച്ചു. വൈകീട്ട് ആറ് മണിക്ക് മാണ്ട്യ ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ടു പിതാവിന്റെ കാര്‍മികത്വത്തില്‍ നടന്ന ആഘോഷമായ ദിവ്യബലി, ജപമാല, വിശുദ്ധ കുര്‍ബ്ബാനയുടെ ആശിര്‍വാദം എന്നിവയില്‍ പങ്കെടുത്ത വിശ്വാസി സമൂഹം മാതാവിന്റെ വിശ്വാസം ഏറ്റു പറഞ്ഞു.
കുര്‍ബ്ബാന മദ്ധ്യേ പിതാവ് നല്‍കിയ സന്ദേശത്തില്‍ മാതാവില്‍ വിശ്വസിച്ചു ജപമാല അര്‍പ്പിച്ചു ഒന്നിച്ചു പ്രാര്‍ഥിക്കുന്ന കുടുംബം എന്നും നില നില്‍ക്കുമെന്നും ഉദ്ഘോഷിച്ചു. ബ്ലാക്ക് പൂള്‍ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ഐക്യത്തിലും ആദ്ധ്യാത്മിക കര്മങ്ങളിലുള്ള താല്പര്യത്തിലും പിതാവ് സന്തുഷ്ടി രേഖപ്പെടുത്തി. സീറോ മലബാര്‍ കമ്യൂണിറ്റി ചാപ്ലിന്‍ ഫ: മാത്യു ചൂരപ്പോയ്കയില്‍ സഹകാര്‍മികനായി ദിവ്യ ബലിയില്‍ പങ്കെടുത്ത് ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല