ബ്ലാക്ക്പൂള്‍ മലയാളി കമ്യൂണിറ്റിയുടെ ക്രിസ്തുമസ് കരോള്‍ എല്ലാ മലയാളി കുടുംബങ്ങളിലും എത്തി ക്രിസ്തുമാസിന്റെയും പുതുവര്ഷതിന്റെയും ആശംസകള്‍ നേര്‍ന്നു. ബ്ലാക്ക്പൂള്‍ സെന്റ് കെന്റികല്സ് പള്ളി വികാരി ഫാദര്‍ ഡേവിഡ് ബേന്‍ അനുഗ്രഹിച്ചു ആശിര്‍വദിച്ച കരോള്‍ സര്‍വീസ് ബ്ലാക്ക്പൂളില്‍ ഡിസംബര്‍ 17,18,23 തീയ്യതികളിലായി 45 ഭവനങ്ങളില്‍ സന്ദര്‍ശിച്ചു കരോള്‍ ഗാനങ്ങള്‍ ആലപിച്ചു ക്രിസ്തുമസ് കാര്‍ഡും മിഠായിയും വിതരണം ചെയ്തു.
കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ സാന്തയോടൊപ്പം ആടിയും പാടിയും വീടുകളില്‍ കൂടി നടത്തിയ കരോള്‍ സര്‍വീസ് എല്ലാവര്ക്കും പുതിയ അനുബഹ്വമായി തീര്‍ന്നു. ഡിസംബര്‍ മുപ്പതാം തീയ്യതി നടക്കുന്ന ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല