യൂറോയുടെ വിലയിടിവിനെതിരെ ഒന്നായി പ്രവര്‍ത്തിക്കാന്‍ യൂറോപ്പിലെ ജനങ്ങളോട് മുന്‍ പ്രധാനമന്ത്രി ടോണി ബ്ലയര്‍ ആഹ്വാനം ചെയ്തു. യൂറോയുടെ വിലയിടിവ് ഈ രീതിയില്‍ നിലനില്‍ക്കുകയാണെങ്കില്‍ യൂറോപ്പ് രൂക്ഷമായ പ്രതിസന്ധി ഭാവിയില്‍ അഭിമുഖീകരിക്കേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ്നല്‍കുന്നു,
ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
യൂറോപ്പു മുഴുവന്‍ ഒറ്റ കറന്‍സി എന്ന ആശയവുമായി വന്ന യൂറോ വളരെയേറെ പ്രതീക്ഷകളാണ് നല്‍കിയത്. പ്രത്യേകിച്ചും സാമ്പത്തിക മാന്ദ്യത്തിന്റെ സമയത്ത്. അമേരിക്ക പോലുള്ള വന്‍കിട രാജ്യങ്ങളെ സാമ്പത്തിക മാന്ദ്യം ബാധിച്ചപ്പോഴും സാമ്പത്തിക മാന്ദ്യം ഏല്ക്കാതെ പിടിച്ചു നിന്ന രാജ്യമായിരുന്നു യൂറോപ്പ്. എന്നാല്‍ ഈ വിശ്വാസത്തിനാണിപ്പോള് ഇടിവ് വന്നിരിക്കുന്നത്.
യൂറോയുടെ വിലയിടിവ് പിടിച്ചു നിര്‍ത്താന്‍ ശക്തമായ നടപടികള്‍ ആവശ്യമാണ്. അവ എടുക്കുന്നതിനാവശ്യമായ ഇച്ഛാശക്തി ഉണ്ടാകുകയാണ് വേണ്ടുന്നത്. യൂറോയെ സിഗിംള്‍ കറന്‍സി ആയി നിലനിര്‍ത്തുന്നതിനുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കണം. ഇതിനായി മുഴുവന്‍ യൂറോപ്പും അതിന്റെ ഘടകങ്ങളും ഒത്തൊരുമിച്ച്് പ്രവര്‍ത്തിക്കണം.
ഏതൊരു ചെറിയ തീരുമാനം ഈ വിഷയത്തില്‍ എടുക്കുമ്പോള്‍ പോലും അത് ഭാവി കൂടി കണ്ടു കൊണ്ടാവണം. അതായത് ധനകാര്യ വിഭാഗങ്ങളുടെ ഭാഗത്തു നിന്നു ശക്തമായ രീതിയിലുള്ള കോര്‍ഡിനേഷന്‍ ഈ കാര്യത്തില്‍ ഉണ്ടാകണം. ഇതു കൂടാതെ യൂറോപ്യന്‍ സോഷ്യല്‍ മോഡല്‍ മാറ്റി നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും വേണം.
യൂറോയെ നിലനിര്‍ത്താന്‍ എടുക്കേണ്ട തീരുമാനങ്ങള്‍ ഒരു രീതിയില്‍ പ്രയാസമേറിയതും വളരെയേറെ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുള്ളതുമാണ്. എന്നാല്‍ ഇവ തരണം ചെയ്ത് യൂറോയെ സിംഗിള്‍ കറന്‍സിയായി നിര്‍ത്തി വിലയിടിവ് മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടുന്നതെന്നും ടോണി ബ്ലെയര്‍ പറയുന്നു,
എന്നാല്‍ വിലയിടിവിനുള്ള ശരിയായ കാരണം ഇതുവരെ മനസ്സിലായിട്ടില്ലായെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല