സ്വന്തം ലേഖകന്‍: ഖുര്‍ആനെ അവഹേളിച്ച ഗവര്‍ണര്‍ ജയിലില്‍ അടക്കണം എന്നാവശ്യപ്പെട്ട് ഇന്തോനേഷ്യയില്‍ പടുകൂറ്റന്‍ റാലി. വിവാദ പരാമര്‍ശം നടത്തിയ ഗവര്‍ണര്‍ ബാസുകി തഹജ പൂര്‍ണമയെ ജയിലിലടക്കണം എന്നാവശ്യപ്പെട്ട് ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജകാര്‍ത്തയില്‍ ഒന്നര ലക്ഷത്തോളം പേരാണ് നിരത്തിലിറങ്ങിയത്. ജകാര്‍ത്തയിലെ ദേശീയ സ്മാരകത്തിലേക്കായിരുന്നു പ്രകടനം.
ശക്തമായ മഴപോലും അവഗണിച്ചാണ് രാജ്യത്തെ വിവിധ നഗരങ്ങളില്‍നിന്ന് പ്രതിഷേധകര്‍ എത്തിയത്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് 22000 പൊലീസുകാരെ നഗരത്തില്‍ വിന്യസിച്ചിരുന്നു. ഇതേ സംഭവത്തില്‍ കഴിഞ്ഞ മാസം നടന്ന റാലിക്കിടയില്‍ പൊലീസുമായുണ്ടായ സംഘര്‍ഷത്തില്‍ 100ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു.
പ്രസിഡന്റ് ജോകോ വിദോദോയുടെ ദീര്‍ഘകാല അനുയായി ആയ ബാസുകി ചൈനീസ് ക്രിസ്ത്യന്‍ വംശീയവിഭാഗമായ അഹോകില്‍ പെട്ടയാളാണ്. പരാമര്‍ശങ്ങളില്‍ മാപ്പു പറഞ്ഞ അദ്ദേഹം തെറ്റായൊന്നും ചെയ്തിട്ടില്ലെന്ന് പ്രസ്താവിച്ചിരുന്നു. 2017 ഫെബ്രുവരിയില്‍ ജകാര്‍ത്തയില്‍ വീണ്ടും ഗവര്‍ണര്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കയാണ്. ബാസുകിക്കെതിരെ രണ്ട് മുസ്ലിം സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല