സ്വന്തം ലേഖകന്‍: ദൈവം ഇല്ലെന്ന് സമൂഹ മാധ്യമത്തില്‍ പോസ്റ്റ്, റഷ്യന്‍ യുവാവിന് ഒരു വര്‍ഷം തടവ്. വിക്ടര്‍ ക്രസ്‌നോവ്(38) എന്ന റഷ്യന്‍ യുവാവാണ് ഒരു വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് ഇരയായത്. റഷ്യയുടെ തെക്കന്‍ നഗരമായ സ്റ്റാവ്‌റോപോളിലാണ് സംഭവം.
2014 ഒക്‌ടോബറില്‍ റഷ്യന്‍ സോഷ്യല്‍ നെറ്റുവര്‍ക്കായ ‘വികോണ്ടാക്‌ടേ’യിലാണ് ക്രസ്‌നോവ് ദൈവം ഇല്ലെന്ന് പോസ്റ്റിട്ടത്. ക്രസ്‌നോവിന്റെ പോസ്റ്റിന് മറുപടിയുമായി രണ്ട് യുവാക്കളും രംഗത്തെത്തി. തങ്ങളുടെ പരമ്പരാഗത ഓര്‍ത്തഡോക്‌സ് ക്രൈസ്തവ കുടുംബത്തിന്റെ വിശ്വാസങ്ങളെയും മൂല്യങ്ങളെയുമാണ് മറുപടിയായി യുവാക്കള്‍ ചൂണ്ടിക്കാണിച്ചത്.
എന്നാല്‍ മോശം വാക്കുകള്‍ ഉപയോഗിച്ചാണ് ക്രസ്‌നോവ് പ്രതിരോധിച്ചത്. ബൈബിള്‍ എന്നാല്‍ വെറും കെട്ടുകഥകളാണെന്നും അയാള്‍ കുറ്റപ്പെടുത്തി. ഇതോടെ യുവാക്കള്‍ ക്രസ്‌നോവിന് എതിരെ കോടതിയെ സമീപിക്കുകയായിരുന്നു.
വിശ്വാസങ്ങളെ മുറിവേല്‍പ്പിക്കുന്നവര്‍ക്ക് എതിരെ നടപടി സ്വീകരിക്കുന്നതിന് റഷ്യ 2013 ല്‍ കൊണ്ടുവന്ന നിയമപ്രകാരം ക്രസ്‌നോവിന് ഒരു വര്‍ഷം ജയില്‍ ശിക്ഷ ലഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല