സ്വന്തം ലേഖകന്‍: പാക് ബലൂചിസ്താനിലെ സൂഫി പള്ളിയില്‍ സ്‌ഫോടനം, മരണം 52 ആയി, ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ലസബെല ജില്ലയിലെ ദര്‍ഗ ഷാ നൂറനി പള്ളിക്ക് സമീപം സൂഫി നൃത്തം ആസ്വദിച്ചു കൊണ്ടിരുന്നവരാണ് കൊല്ലപ്പെട്ടവരില്‍ അധികവും. മരിച്ചവരില്‍ നിരവധി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നതായി അധികൃതര്‍ വ്യക്തമാക്കി. നൂറുകണക്കിന് പേര്‍ക്ക് ഗുരുതരമായി പരുക്കേട്ട്റ്റുണ്ട്. മരണനിരക്ക് ഉയര്‍ന്നേക്കാം എന്നാണ് സൂചന. അതിനിടെ ഇസ്ലാമിക് സ്‌റ്റേറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
ക്വുറ്റയില്‍ നിന്നും 750 കിലോമീറ്റര്‍ അകലെയുള്ള തെക്കന്‍ ബലൂച് പ്രവശ്യയിലാണ് അപകടമുണ്ടായത്. സ്‌ഫോടനത്തില്‍ 52 ഓളം പേര്‍ കൊല്ലപ്പെട്ടതായും നൂറിലധികം ആളുകള്‍ക്ക് പരിക്കേറ്റതായും ബലൂച് ആഭ്യന്തര മന്ത്രി സര്‍ഫറാസ് ബുഗാട്ടി വാര്‍ത്താ ഏജന്‍സികളോട് അറിയിച്ചു. ഇതൊരു ചാവേര്‍ ആക്രമണമാണെന്നും ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.
ഇപ്പോള്‍ പ്രദേശത്ത് 20 ആംബുലന്‍സുകളുടേയും 50 സൈനീകരുടേയും സേവനം ലഭ്യമാണെന്നും 45 ആംബുലന്‍സുകളുടേയും 100 ട്രൂപ്പ് സൈനീകരുടേയും സേവനം ഉടന്‍ ലഭ്യമാകുമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട ചെയ്യുന്നു. രാജ്യത്തുനിന്നും ഭീകരവാദം പൂര്‍ണമായും തുടച്ചുമാറ്റാന്‍ ശ്രമിക്കുമെന്ന് പാക്ക് പ്രസിഡന്റ് മാനൂണ്‍ ഹുസൈന്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല