ലണ്ടന്‍ : അശ്ലീല സൈറ്റുകള്‍ കാണുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്. അശ്ലീല സൈറ്റുകള്‍ കാണ്ട് മാനസിക സംഘര്‍ഷത്തിലാകുന്ന കുട്ടതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ ഫോണ്‍ ചെയ്യുന്ന കുട്ടികളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 34 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായതായി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു മാസം അന്‍പത് ഫോണ്‍ കോളുകള്‍ വരെ ഇത്തരത്തില്‍ കൈകാര്യം ചെയ്യേണ്ടി വരുന്നുണ്ടെന്നും ചൈല്‍ഡ് ലൈനിലെ കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. പല കുട്ടികളും ഇത്തരം സൈറ്റുകള്‍ക്ക് അടിമകളാണന്നതാണ് വാസ്തവം.
അടുത്ത കാലത്തായി പോണ്‍ സൈറ്റുകള്‍ കാണുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് വന്നിരിക്കുന്നതെന്ന് ചൈല്‍ഡ് ലൈനിന്റെ സ്ഥാപക എസ്തര്‍ റാന്റ്‌സെന്‍ പറഞ്ഞു. ലൈംഗിക ജീവിതത്തെ കുറിച്ച് ഒന്നുമറിയാത്ത പ്രായത്തില്‍ കുട്ടികള്‍ ഇത്തരം അശ്ലീല സൈറ്റുകള്‍ കാണുന്നതിനാല്‍ ലൈംഗിക ജീവിതത്തെ കുറിച്ച തെറ്റായ ധാരണകളാണ് ഇത്തരം കുട്ടികള്‍ക്കുണ്ടാവുകയെന്നും റാന്റ്‌സെന്‍ ചൂണ്ടിക്കാട്ടി. ചൈല്‍ഡ് ലൈനെ സമീപിക്കുന്ന പല പെണ്‍കുട്ടികളും ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെടുന്നവരാണന്നും ഇത്തരം അശ്ലീല സൈറ്റുകളില്‍ കാണുന്നത് അതേപടി അനുകരിക്കാന്‍ നിര്‍ബന്ധിതരാകുന്നതായും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. പോണ്‍ സൈറ്റുകളിലെ സ്ഥിരം സന്ദര്‍ശകരായ കുട്ടികളില്‍ നാലിലൊരാള്‍ വീതം ഇത് അനുകരിക്കാറുണ്ട്. ഇവ കുട്ടികളെ ലൈംഗിക അക്രമികളാക്കി മാറ്റുന്നതായും റാന്റ്‌സെന്‍ ചൂണ്ടി്ക്കാട്ടി.
നിലവില്‍ പ്രായപൂര്‍ത്തിയായി എന്നതിന് യാതൊരു തെളിവും നല്‍കാതെ തന്നെ നിരവധി പോണ്‍ സൈറ്റുകള്‍ ഇന്റര്‍നെറ്റില്‍ ലഭിക്കും. അതുകൊണ്ട് തന്നെ ഇന്റര്‍നെറ്റിലെ അശ്ലീല സൈറ്റുകളില്‍ പതിയിരിക്കുന്ന അപകടത്തെ കുറിച്ച് കുട്ടികളെ ബോധവല്‍ക്കരിക്കേണ്ടത് ആവശ്യമാണന്നാണ് ചൈല്‍ഡ്‌ലൈനിന്റേയും എന്‍എസ്പിസിസിയുടേയും നിലപാട്. കുട്ടികളെ ഇത്തരം അശ്ലീലതകളില്‍ നിന്ന് സംരക്ഷിക്കാനായി പോണ്‍സൈറ്റുകള്‍ ആട്ടോമാറ്റിക്കായി തന്നെ ബ്ലോക്ക് ചെയ്യാനുളള നടപടി സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് ചൈല്‍ഡ് ലൈന്‍ ഡെയ്‌ലി മെയില്‍ ദിനപത്രവുമായി ചേര്‍ന്ന് നടത്തുന്ന ക്യാമ്പെയ്‌നിലൂടെ ആവശ്യപ്പെട്ടു. മൂന്നില്‍ രണ്ട് വിഭാഗം ആളുകളും ഗവണ്‍മെന്റ് പോണ്‍ സൈറ്റുകള്‍്ക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്ന ആവശ്യക്കാരാണ്.
2011 -12 വര്‍ഷത്തില്‍ ഇന്റര്‍നെറ്റിലൂടെ അശ്ലീല സൈറ്റുകള്‍ കണ്ടതിനെ തുടര്‍ന്ന് മാനസിക സംഘര്‍ഷത്തിലായ കുട്ടികള്‍ക്കായി 641 കൗണ്‍സിലിംഗ് സെഷനുകള്‍ ചൈല്‍ഡ് ലൈന്‍ നടത്തിയിട്ടുണ്ട്. അതായത് മാസം അന്‍പതിലധികം. കഴിഞ്ഞ വര്‍ഷം ഇത് 478 ആയിരുന്നു, അതായത് ഒരു വര്‍ഷത്തിനുളളില്‍ 34 ശതമാനത്തിന്റെ വര്‍ദ്ധനവ്. നിലവില്‍ ഇന്റര്‍നെറ്റില്‍ നാല് മില്യണിലധികം പോര്‍ണോഗ്രാഫിക് സൈറ്റുകളാണ് ഉളളത്. ലൈംഗികതയെ പറ്റി അറിയാനായി കുട്ടികള്‍ ആദ്യം സമീപിക്കുന്നതും ഇത്തരം സൈറ്റുകളെയാണ്. യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധമില്ലാത്ത ചിത്രങ്ങളും സമീപനങ്ങളും കണ്ട് മനസ്സിലാക്കുന്ന കുട്ടികള്‍ സ്വന്തം ജീവിതത്തില്‍ ഇത് അനുകരിക്കാന്‍ ശ്രമിച്ച് പരാജയപ്പെടുന്നതോടെ മാനസിക സംഘര്‍ഷത്തിലാകുന്നതായും അത് പിന്നീട് വിഷാദ രോഗം പോലുളള മാനസിക രോഗങ്ങളിലേക്ക് നയിക്കുന്നതായും എന്‍എസ്പിസിസിയുടെ മുഖ്യ വക്താവ് ജോണ്‍ ബ്രൗണ്‍ ചൂണ്ടിക്കാട്ടി. ഗവണ്‍മെന്റ് തലത്തില്‍ തന്നെ ഇതിനെതിരേ നടപടികളുണ്ടാകണം. യാഥാര്‍ത്ഥ ലൈംഗിക ജീവിതത്തെ കുറിച്ചും ഇന്റര്‍നെറ്റിലെ അശ്ലീല സൈറ്റുകളില്‍ പതിയിരിക്കുന്ന അപകടങ്ങളെ കുറിച്ചും സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് കുട്ടികളെ ബോധവല്‍ക്കരിക്കേണ്ടത് അത്യാവശ്യമാണന്നും ബ്രൗണ്‍ ചൂണ്ടിക്കാട്ടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല