സ്വന്തം ലേഖകന്‍: നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പൂര്‍ണ ചന്ദ്രഗ്രഹണം; ചിത്രങ്ങള്‍ കാണാം. രാത്രി 10.45ഓടെയാണ് ഗ്രഹണത്തിന്റെ ആദ്യഘട്ടം തുടങ്ങിയത്. 11.45 മുതല്‍ കൂടുതല്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങി. ഒരു മണിമുതല്‍ പൂര്‍ണഗ്രഹണം ആരംഭിച്ചു. ഈ സമയം ചുവന്ന നിറത്തിലായിരുന്നു ചന്ദ്രന്‍.
നൂറ്റാണ്ടിലെ ഈ വിസ്മയം കാണാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആളുകള്‍ തടിച്ചുകൂടി. സൂര്യഗ്രഹണത്തെ പോലെ ഹാനികരമായ രശ്മികള്‍ ഇല്ലാത്തതിനാല്‍ നഗ്‌ന നേത്രങ്ങള്‍ കൊണ്ട് ചന്ദ്രഗ്രഹണം നേരിട്ട് കാണാന്‍ സാധിച്ചു. 2000 ജൂലൈ 16നായിരുന്നു ഇതിന് മുന്‍പ് ഇത്രയും ദൈര്‍ഘ്യമേറിയ ഗ്രഹണം അനുഭവപ്പെട്ടത്.
ഒരു മണിക്കൂര്‍ 46 മിനിറ്റായിരുന്നു ദൈര്‍ഘ്യം. 2011 ജൂണ്‍ 15നുണ്ടായ ചന്ദ്രഗ്രഹണത്തിന്റെ ദൈര്‍ഘ്യം ഒരു മണിക്കൂര്‍ 40 മിനിറ്റായിരുന്നു. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ത്തന്നെ അരങ്ങേറിയ ഗ്രഹണം സൂപ്പര്‍ മൂണ്‍ ഗ്രഹണമായിരുന്നു. അന്നത്തെ പൗര്‍ണമിച്ചന്ദ്രന്‍ താരതമ്യേന വലുതായിരുന്നു. എന്നാല്‍ ഈ ചന്ദ്രന്‍ താരതമ്യേന ചെറുതാണ്. അതുകൊണ്ട് ഇതൊരു ‘മിനിമൂണ്‍ഗ്രഹണ’മാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല