യുവസംവിധായകന്‍ വിപിന്‍ കൃഷ്ണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത പുതിയ മ്യൂസിക്കല്‍ ഷോര്‍ട്ട് ഫിലിം ആണ് ‘Blue Moon Day’. പണ്ടൊരിക്കല്‍ ജപ്പാനില്‍ നടന്ന ഒരു വിവാഹത്തെ ആസ്പദമാക്കിയാണ് ബ്ലൂ മൂണ്‍ ഡേയുടെ തിരക്കഥ രൂപപ്പെടുത്തിയെടുത്തത്. പരാലിസിസ് ബാധിച്ചു മരിക്കും എന്ന് ഉറപ്പായ കാമുകനെ മരണക്കിടക്കയില്‍ വച്ച് അദ്ധേഹത്തിന്റെ കാമുകി വിവാഹം കഴിച്ചത് അക്കാലത്ത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.
ചെറിയ ബജറ്റില്‍ ഒരു സിനിമ എടുക്കുന്ന അത്രയും പരിശ്രമത്തോടെയാണ് ബ്ലൂ മൂണ്‍ ഡേ ചിത്രീകരിച്ചത്. അതിമനോഹരമായ ഒരു പ്രണയവും, പ്രണയത്തിന്റെ തീവ്രതയും, പ്രണയം എത്രത്തോളം നമ്മെ ഇന്‍സ്പയര്‍ ചെയ്യും എന്നതെല്ലാം ബ്ലൂ മൂണ്‍ ഡേയുടെ വിഷയമായി വരുന്നു. വിവാഹേതര ദാമ്പത്യ ബന്ധങ്ങളും, ഡിവോഴ്‌സും വളരെയധികം കൂടിവരുന്ന ഇക്കാലത്ത് യഥാര്‍ത്ഥ പ്രണയത്തിന്റെ കഥ പറയുന്ന ബ്ലൂ മൂണ്‍ ഡേ യില്‍ കൈകാര്യം ചെയ്തിരിക്കുന്ന വിഷയം വളരെ പ്രസക്തമാണ്.
യൂട്യൂബില്‍ റിലീസ് ആയതിനു ശേഷം സിനിമാ ഇന്റസ്ട്രിക്ക് അകത്തുനിന്നും, ലോകമെമ്പാടുനിന്നും വളരെ മികച്ച അഭിപ്രായമാണ് ബ്ലൂമൂണ്‍ ഡേയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിനീത് ശ്രീനിവാസന്റെ ‘എബി’ യിലെ നായിക മറീനയും, ബ്രിട്ടീഷ് മലയാളിയായ വിജില്‍ വര്‍ഗ്ഗീസും ആണ് ബ്ലൂ മൂണ്‍ ഡേയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഏഷ്യാനെറ്റിലെ സംഗീത റിയാലിറ്റി ഷോയില്‍ ഒന്നാം സമ്മാനം നേടിയ Azazeel മ്യൂസിക് ബാന്‍ഡ് ആണ് സംഗീതം. സംവിധായകന്‍ വിപിന്‍ കൃഷ്ണന്‍ തന്നെയാണ് ബ്ലൂ മൂണ്‍ ഡേയുടെ വിഷ്വല്‍ എഫക്റ്റ് കൈകാര്യം ചെയ്തിരിക്കുന്നത്. ബ്ലൂ മൂണ്‍ ഡേ കാണാം,
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല