1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 22, 2016

സ്വന്തം ലേഖകന്‍: മനുഷ്യനെ നരഭോജിയാക്കുന്ന അത്ഭുത മരുന്ന് ലണ്ടന്‍ തെരുവുകളില്‍ സുലഭമെന്ന് വാര്‍ത്ത, അധികൃതര്‍ കര്‍ശന നടപടിക്ക്. ലണ്ടനിലെ പല കേന്ദ്രങ്ങളിലും അതീവ രഹസ്യമായി മരുന്നു വില്‍പ്പന നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മനുഷ്യനെ നരഭോജിയാക്കാന്‍ പ്രേരിപ്പിക്കുന്ന ലഹരി മരുന്നിന്റെ പേര് ബ്ലു സ്റ്റാര്‍ എന്നാണ്. ഈ മരുന്ന് കഴിച്ച ഫ്‌ലോറിഡക്കാരിയായ റുഡി ഈഗന്‍ 2012 ല്‍ ഒരു വഴിയാത്രക്കാരനെ ആക്രമിച്ച് അയാളുടെ മുഖം ഭക്ഷിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബ്ലു സ്റ്റാര്‍ മരുന്നിനെതിരെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും സജീവമാണ്. മരുന്ന് ലണ്ടനില്‍ ഏറെ പ്രശസ്തമാണെന്നും ഓണ്‍ലൈനില്‍ ലഭ്യമാണെന്നും ഒരാള്‍ പറയുന്നു. തന്റെ പരിചയത്തിലുള്ള ഒരാള്‍ക്ക് മരുന്ന് ഉപയോഗത്തിലൂടെ മോശം അനുഭവം ഉണ്ടായി. ശരീരത്തിലെ ഞരമ്പുകള്‍ വലുതാവുകയും ചുവക്കുകയും ചെയ്തു. ഇത് മണിക്കൂറുകള്‍ നീണ്ടുനില്‍ക്കും. തുടര്‍ന്ന് ലഹരിക്ക് അടിമപ്പെട്ടതായി തോന്നുകയും മനുഷ്യനെ ഭക്ഷിക്കാന്‍ തോന്നുമെന്നും ഇയാള്‍ പറയുന്നു.

മരുന്നിന് എതിരെ പ്രചരണവുമായി ഗവേഷകരും രംഗത്തെത്തി. ജനങ്ങള്‍ മരുന്നിന് അടിമയാകുമെന്ന് ഭയപ്പെടുന്നതായി ഗ്ലാസ്‌ഗോ സര്‍വകലാശാലയില്‍നിന്നുള്ള ഫാര്‍മക്കോളജിസ്റ്റായ ഡോ. പോള്‍ സ്‌കെട്ട് പറയുന്നു. മരുന്നില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ മനുഷ്യനെ വിഭ്രാന്തിയിലാക്കുകയാണ് ചെയ്യുന്നത്. റിപ്പോര്‍ട്ടുകള്‍ വ്യാപകമായതോടേ അധികൃതര്‍ ബ്ലൂ സ്റ്റാറിനെതിരെ കര്‍ശന നടപടി ആരംഭിച്ചതായാണ് സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.